ETV Bharat / state

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്‌ന സുരേഷ് സ്‌പേസ് പാർക്കിൽ ജോലി വാങ്ങിയ കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു - Swapna Suresh fake certificate case

author img

By ETV Bharat Kerala Team

Published : Apr 25, 2024, 10:28 PM IST

കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് കോടതിയിൽ ഹാജരാകാത്തതിനാലാണ് കേസ് മാറ്റി വച്ചത്. സ്പേസ് പാർക്കിലെ നിയമനത്തിനായി സ്വപ്‌ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയതാണ് കേസ്.

SWAPNA SURESH  സ്വപ്‌ന സുരേഷ്  വ്യാജ സർട്ടിഫിക്കറ്റ് കേസ്  SWAPNA FAKE CERTIFICATE APPOINTMENT
Charge Sheet Reading Postponed Swapna Suresh Fake Certificate Appointment Case

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി വാങ്ങിയ കേസിൽ കുറ്റപത്രം വായിക്കുന്നത് മാറ്റി വച്ചു. കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് കോടതിയിൽ ഹാജരാകാത്തതിനാലാണ് കേസ് മാറ്റി വച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സ്പേസ് പാർക്കിലെ നിയമനത്തിനായി സ്വപ്‌ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയതാണ് കേസ്. സംഭവത്തിൽ കൻ്റോൺമെൻ്റ് പൊലീസ് ആണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. 2009 -11 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കി എന്നാണ് രേഖ. 2017 ലാണ് സ്വപ്‌നയ്ക്ക് ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് മുഖന സർട്ടിഫിക്കറ്റ് ലഭിച്ചത്.

മാസം 3.18 ലക്ഷം രൂപയാണ് സ്പേസ് പാർക്കിലെ ജോലിക്ക് സ്വപ്‌നയ്ക്ക് ലഭിച്ചിരുന്ന ശമ്പളം. മുൻ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കരനാണ് സ്പേസ് പാർക്കിൽ സ്വപ്‌നയ്ക്ക് ജോലി നൽകിയിരുന്നത് എന്നാണ് ആരോപണം.

Also Read: 'മാസപ്പടിയേക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ലർ'; കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് സ്വപ്‌ന സുരേഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.