ETV Bharat / state

ലഹരിക്ക് അടിമയായ മകന്‍റെ കൊടും ക്രൂരത; പിതാവിനെ പെട്രോളൊഴിച്ച തീയിട്ട് കൊലപ്പെടുത്തി - SON KILLED HIS FATHER

author img

By ETV Bharat Kerala Team

Published : Apr 5, 2024, 12:50 PM IST

മയക്കുമരുന്നിന് അടിമയായ മകൻ അറുപതുകാരനായ പിതാവിനെ ക്രൂമായി കൊലപ്പെടുത്തി.

YOUNG MAN KILLED HIS FATHER  FATHER BRUTALLY KILLED BY SON  MURDER IN HYDERABAD  പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി
A young man who killed his father by setting him on fire and hitting him with a stone

ഹൈദരാബാദ്: കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ മകൻ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തി. ആദിഭട്ട്‌ല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ തുർക്കയഞ്ജാലിലാണ് സംഭവം നാഗർകുർണൂൽ ജില്ലയിലെ കോലാപൂർ സ്വദേശിയായ തിരുപ്പതി രവീന്ദർ (60) ആണ് കൊല്ലപ്പെട്ടത്.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രവീന്ദറിന് നാലുമക്കളാണുള്ളത്. ആദ്യ ഭാര്യ മരിച്ച ശേഷം ഇയാൾ രണ്ടാമതും വിവാഹിതനായിരുന്നു. ഇരു ബന്ധങ്ങളിലും രണ്ട് മക്കളാണ് രവീന്ദറിനുള്ളത്. രണ്ടാം വിവാഹത്തിലുണ്ടായ മൂത്തമകൻ അനുരാഗാണ് പിതാവിനെ കൊലപ്പെടുത്തിയത്.

ഇയാൾ ഏറെ നാളായി ലഹരിയ്ക്ക് അടിമയാണെന്നും വഴക്കുണ്ടാക്കാറുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. അനുരാഗിനെതിരെ രണ്ടു കേസുകൾ നിലവിലുണ്ട്. ഇതിൽ ഒരു തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസം കുപ്പിയിൽ പെട്രോളുമായി അനുരാഗ് വീട്ടിലേക്ക് എത്തിയിരുന്നു. എന്തിനാണ് പെട്രോളുമായി എത്തിയതെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ ഇരുചക്ര വാഹനത്തിൽ ഒഴിക്കാനാണെന്നായിരുന്നു മറുപടി. ഇന്നലെ അനുരാഗും മാതാപിതാക്കളും മാത്രം വീട്ടിലുണ്ടായിരുന്ന നേരത്ത് അമ്മയെ കിടപ്പുമുറിയിൽ പൂട്ടിയിട്ട ശേഷം പിതാവുമായി വഴക്കിട്ടു.

തുടർന്ന് പിതാവിന്‍റെ ദേഹത്തേക്ക് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച പിതാവിനെ പിന്തുടർന്ന് പിടികൂടി തീകൊളുത്തുകയായിരുന്നു. ഇതിനിടെ കല്ലുകൊണ്ട് തലക്കടിക്കുകയും ചെയ്‌തു. നാട്ടുകാർ വിവരമനുസരിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കൊലപാതകം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായി അന്വേഷണം നടത്തുകയാണ് പൊലീസ്.

ALSO READ: മയക്കുമരുന്ന് വാങ്ങാൻ മോഷണം: സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ - Mittayi Theruvu Theft Case Arrest

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.