ETV Bharat / state

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയുടെ സാരിയിൽ തീകൊളുത്തി: മകൻ അറസ്‌റ്റിൽ - SON SET FIRE TO MOTHER IN TVM

author img

By ETV Bharat Kerala Team

Published : May 26, 2024, 8:54 PM IST

നൂലിയോട് സ്വദേശി മനോജ് ആണ് അറസ്‌റ്റിലായത്. മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ പേരിലാണ് പ്രതി അമ്മയോട് ക്രൂരത ചെയ്‌തത്.

അമ്മയുടെ സാരിയിൽ തീകൊളുത്തി  THIRUVANANTHAPURAM CRIME  മകൻ അറസ്റ്റിൽ  SON ARRESTED IN TVM
Accused Manoj (ETV Bharat)

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയുടെ സാരിയിൽ തീകൊളുത്തിയ സംഭവത്തിൽ മകൻ അറസ്‌റ്റിൽ. വിളപ്പിൽ നൂലിയോട് സ്വദേശി മനോജ് ആണ് അറസ്‌റ്റിലായത്.

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കിൽ മനോജ് ഒപ്പം താമസിക്കുന്ന അമ്മ രംഭയുടെ സാരിയിൽ തീകൊളുത്തുകയായിരുന്നു. വിലപ്പിൽശാല പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: കിടപ്പു രോഗിയായ അച്‌ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു; മകൻ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.