ETV Bharat / state

കേന്ദ്ര സർവകലാശാല ലൈംഗിക ആരോപണ പരാതി; സസ്‌പെൻഡ് ചെയ്‌ത അധ്യാപകനെ ജോലിയില്‍ തിരിച്ചെടുത്തു

author img

By ETV Bharat Kerala Team

Published : Feb 24, 2024, 8:29 AM IST

എം എ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസർ ഇഫ്‌തിഖർ അഹമ്മദിനെതിരായ നടപടി ആഭ്യന്തര പരാതി സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചത്.

Central University Of Kerala  Sexual Assault Case  CU Of Kerala Sexual Abuse  പെരിയ കേന്ദ്ര സർവകലാശാല  ലൈംഗിക ആരോപണ പരാതി
sexual harassment of teacher

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ ലൈംഗിക ആരോപണ പരാതിയിൽ നടപടി നേരിട്ട അധ്യാപകന്‍റെ സസ്പെൻഷൻ പിൻവലിച്ചു.
എം എ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസർ ഇഫ്‌തിഖർ അഹമ്മദിനെയാണ് ജോലിയിൽ തിരിച്ചെടുത്തത്. ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടർന്നാണ് ഇഫ്‌തിഖർ അഹമ്മദിനെതിരെയുള്ള നടപടി പിൻവലിച്ചത്.
കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനെതിരെ കഴിഞ്ഞ വർഷം നവംബറിൽ ആണ് ലൈംഗിക ആരോപണ പരാതി ഉയർന്നത്. എം എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാർഥികളുടെ ലൈംഗികാതിക്രമ പരാതിയിൽ ഇഫ്‌തിഖർ അഹമ്മദിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർഥിനിയോട് അടക്കം ഇഫ്‌തിഖർ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയയെന്നായിരുന്നു പരാതിയിലുള്ളത്.

എം എ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാർഥികളാണ് കോളേജ് അധികൃതർക്ക് പരാതി നല്‍കിയിരുന്നത്. സര്‍വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് കൈമാറിയിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ സി ബൈജുവാണ് അധ്യാപകനെ സസ്പെൻഡ് ചെയ്‌തു ഉത്തരവ് പുറത്തിറക്കിയിരുന്നത്.

നവംബർ13-നാണ് പരാതിക്കാധാരമായ സംഭവം നടന്നത് (Sexual Assault in Central University Kasaragod). പരീക്ഷയ്ക്കിടെ തല കറങ്ങി വീണ എം എ ഇഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥിനിയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽ മോശമായി സ്‌പർശിക്കുകയും, ക്ലാസിൽ വെച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു വിദ്യാർഥിനികളുടെ ആരോപണം. ബേക്കൽ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ഐപിസി (Indian Penal Code ) 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്.
Read More: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം,കേരള കേന്ദ്ര സർവകലാശാലാ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.