ETV Bharat / state

സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, എംഎസ്എഫ് മാർച്ച്; തലസ്ഥാനത്ത് തെരുവ് യുദ്ധം

author img

By ETV Bharat Kerala Team

Published : Mar 6, 2024, 2:24 PM IST

Updated : Mar 6, 2024, 4:12 PM IST

എംഎസ്എഫ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് ചാടി കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.

Youth Congress  Mahila Congress  MSF  എംഎസ്എഫ്  സെക്രട്ടറിയേറ്റ് മാര്‍ച്ച്
Youth Congress, Mahila Congress and MSF March to the Secretariat

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനെ തുടർന്ന് സിദ്ധാർഥ് എന്ന വിദ്യാർഥി മരണപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, എംഎസ്എഫ് എന്നീ സംഘടനകള്‍ നടത്തിയ മാർച്ചിൽ സംഘര്‍ഷം (Youth Congress, Mahila Congress and MSF March to the Secretariat). ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, എംഎസ്എഫ് മാർച്ച്; തലസ്ഥാനത്ത് തെരുവ് യുദ്ധം

പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകർ പലതവണ പൊലീസിന് നേരെ പ്രകോപനം സൃഷ്‌ടിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ വൻ സംഘർഷം ഒഴിവായി. നേരത്തെ എംഎസ്എഫ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായിരുന്നു. എംഎസ്എഫ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് ചാടി കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.

ഒരു പ്രവർത്തകൻ ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിനുള്ളിലേക്ക് ചാടി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി (Youth Congress, Mahila Congress and MSF March to the Secretariat). തുടർന്ന് ഏറെനേരം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡ് ഉപരോധിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കി.

Last Updated : Mar 6, 2024, 4:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.