ETV Bharat / state

കടമെടുപ്പ്; കേരളത്തിന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി

author img

By ETV Bharat Kerala Team

Published : Jan 26, 2024, 7:33 PM IST

കടമെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെയുള്ള കേരള സര്‍ക്കാര്‍ ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഫെബ്രുവരി 13നകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദേശം. കേരളം ഹര്‍ജി സമര്‍പ്പിച്ചത് ജനുവരി 12ന്.

കേരളം സാമ്പത്തിക പ്രതിസന്ധി  കേരള ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി  SC Approach Central Govt  Kerala Plea Against Center
SC Seeks Reply From Center On Kerala Plea In Cap Imposed On Borrowing

ന്യൂഡല്‍ഹി: കടമെടുപ്പ് ശേഷിക്ക് പരിമിതി അടിച്ചേല്‍പ്പിക്കുന്നുവെന്ന കേരള സര്‍ക്കാര്‍ ഹര്‍ജിയില്‍ ഫെബ്രുവരി 13നകം വിശദീകരണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സംസ്ഥാനത്തിന്‍റെ കടമെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപിച്ച് കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. ജനുവരി 12ന് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ് (Kerala Plea Against Central Govt).

അതേസമയം ഹര്‍ജി വേഗത്തില്‍ പരിഗണിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കട്ടരമണി കോടതിയില്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പരാജയം മറയ്‌ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം വാദിച്ചു. അടുത്ത മാസം ബജറ്റ് അവതരണമുള്ളത് കൊണ്ട് കേസ് ഉടനടി പരിഗണിക്കണമെന്ന് കേരള സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു (Kerala Plea In Cap Imposed On Borrowing).

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും നല്‍കണമെന്നും കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ബജറ്റുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടിയ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി കേരള സര്‍ക്കാരിന്‍റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും വാദിച്ചു. കൂടാതെ ദേശീയ സാമ്പത്തിക മാനേജ്‌മെന്‍റ് നയവുമായി ബന്ധപ്പെട്ട കാര്യമാണിതെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഇത്തരം പ്രതിസന്ധിയില്ലല്ലോയെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു (Financial Crisis Kerala).

കേരളത്തിന്‍റെ ഹര്‍ജിയും ആവശ്യവും: ഭരണഘടനയുടെ 131ാം വകുപ്പ് പ്രകാരം സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഒറിജിനല്‍ സ്യൂട്ട് ഹര്‍ജിയാണ് കേന്ദ്രത്തിനെതിരെ കേരളം സമര്‍പ്പിച്ചത്. വളരെയധികം ഗൗരവതരമായ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചത്. പെന്‍ഷന്‍ അടക്കം വിതരണം ചെയ്യാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരിക്കെ സുപ്രീംകോടതിയില്‍ നിന്നും ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഭരണഘടനയുടെ 293ാം വകുപ്പ് പ്രകാരം നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. 2003ലെ ധന ഉത്തരവാദിത്വ ബജറ്റ് മാനേജ്‌മെന്‍റ് നിയമത്തിലെ നാലാം വകുപ്പാണ് സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതെന്നും ഹര്‍ജിയില്‍ കേരളം പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തിന് 26,226 കോടി രൂപ ആവശ്യമാണെന്നും കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.