ETV Bharat / state

കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് റിട്ട. എസ്ഐ മരിച്ചു - private bus rams into scooter

author img

By ETV Bharat Kerala Team

Published : May 26, 2024, 1:23 PM IST

അപകടം ദേശീയപാത 66ൽ കോതപറമ്പ് സെൻ്ററിന് സമീപം.

RETIRED SI DIES IN ROAD ACCIDENT  KODUNGALLUR ROAD ACCIDENT  BUS COLLIDED WITH SCOOTER  കൊടുങ്ങല്ലൂർ വാഹനാപകടം
Retired SI dies in accident (ETV Bharat)

തൃശൂർ : കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ്ഐ മരിച്ചു. കൊടുങ്ങല്ലൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ദേശീയപാത 66ൽ കോതപറമ്പ് സെൻ്ററിന് സമീപം ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം.

കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'നാലുമാക്കൽ' എന്ന ബസാണ് അപകടത്തിനിടയാക്കിയത്. വടക്കുഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീകുമാറിന്‍റെ സ്‌കൂട്ടറിൽ പിറകെ വന്ന ബസ് ഇടിക്കുകയായിരുന്നു. ശ്രീകുമാറിന്‍റെ തലയിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. ഫസ്റ്റ് കെയർ ആംബുലൻസ് പ്രവർത്തകർ എത്തിയാണ് മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചത്.

ALSO READ: നിർത്തിയിട്ട ബസിന് മുകളിലേക്ക് ട്രക്ക് ഇടിച്ച് മറിഞ്ഞ് 11 മരണം; 10 പേർക്ക് പരിക്കേറ്റു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.