ETV Bharat / state

അസാധാരണം, അണയാതെ പുല്‍പ്പള്ളി പ്രതിഷേധം: പോളിന്‍റെ കുടുംബത്തിന് ജോലിയും പഠനവും വാഗ്‌ദാനം...

author img

By ETV Bharat Kerala Team

Published : Feb 17, 2024, 4:05 PM IST

പുല്‍പ്പള്ളിയില്‍ പ്രതിഷേധം അക്രമാസക്തമായി. പ്രദേശത്ത് ഇന്നും നാളെയും നിരോധനാജ്ഞ. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെ പോളിന്‍റെ കുടുംബത്തിന് സഹായം.

wayanad  Pulpally protest  അണയാതെ പുല്‍പ്പള്ളി പ്രതിഷേധം  പോളിന്‍റെ ഭാര്യയ്ക്ക് ജോലി
Pulpally protest, Poul's wife get temporary job

അസാധാരണം, അണയാതെ പുല്‍പ്പള്ളി പ്രതിഷേധം: പോളിന്‍റെ കുടുംബത്തിന് ജോലിയും പഠനവും വാഗ്‌ദാനം

വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം അസാധാരണ തലത്തിലേക്ക്. കൊല്ലപ്പെട്ട പോളിന്‍റെ മൃതദേഹവുമായി രാവിലെ മുതല്‍ തുടരുന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറി. തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.(poul Death). നിരധനാജ്ഞ നാളെയും തുടരും.

ഇന്ന് രാവിലെ പുല്‍പ്പള്ളിയില്‍ വനംവകുപ്പ് വാഹനം തടഞ്ഞും വാഹനത്തിന് റീത്ത് വെച്ചും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട(protest) പശുവിന്‍റെ ജഡം വനംവകുപ്പ് വാഹനത്തിന് മുകളില്‍ വെച്ചും പ്രതിഷേധം കത്തിപ്പടർന്നപ്പോൾ പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയെത്തിയിരുന്നു. അതിനിടെ കലക്‌ടറുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിന് എത്തിയ എംഎല്‍എമാർക്ക് എതിരെയും പ്രതിഷേധമുണ്ടായി. എംഎല്‍എമാർക്കും പൊലീസിനും എതിരെ കുപ്പികൾ എറിഞ്ഞും കൂക്കിവിളിച്ചുമാണ് പ്രതിഷേധം മറ്റൊരു തലത്തിലേക്ക് വഴിമാറിയത്.

അതിനിടെ പോളിന്‍റെ ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കാമെന്നും മകളുടെ പഠനം സർക്കാർ ഏറ്റെടുക്കാമെന്നുമുള്ള നിർദ്ദേശം അംഗീകരിച്ചെന്ന വിവരം പുറത്തുവന്നു. (declare144). അതോടൊപ്പം കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാമെന്നും അഞ്ച് ലക്ഷം ഇന്ന് തന്നെ നല്‍കാമെന്നുമുള്ള നിർദ്ദേശത്തിലാണ് മൃതദേഹം പോളിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രതിഷേധക്കാർ തയ്യാറായത്. എന്നാല്‍ പോളിന്‍റെ വീട്ടിലേക്ക് മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞും പ്രതിഷേധമുണ്ടായി.

ആ സമയത്ത് പുല്‍പ്പള്ളിയില്‍ വലിയ തോതില്‍ സംഘർഷമുണ്ടായി. പൊലീസിനും എംഎല്‍എമാർക്കും നേരെയുണ്ടായ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്‌തു. പുല്‍പ്പള്ളിയിലേക്ക് സ്ത്രീകളം കുട്ടികളും വൈദികരും അടക്കമുള്ള ജനം ഒഴുകിയെത്തിയതോടെ പ്രതിഷേധത്തിന്‍റെ രൂപം ഏത് സമയത്തും എങ്ങനെയും വഴിമാറുമെന്ന സ്ഥിതിയിലായിരുന്നു.

പോളിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ, ഭാര്യക്ക് സ്ഥിരം ജോലി, മകളുടെ മുന്നോട്ടുള്ള വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം, കടങ്ങൾ എഴുതി തള്ളണം എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം എന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.

മാനന്തവാടി ചാലിഗദ്ദയിൽ കർഷകൻ കൊല്ലപ്പെട്ട് ഒരാഴ്‌ച തികയും മുമ്പേയാണ് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരു മരണംകൂടി റിപ്പോർട്ട് ചെയ്യുന്നത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു.

Also Read: വയനാട്ടില്‍ കൈവിട്ട് ജനരോഷം, പശുവിന്‍റെ ജഡം വനംവകുപ്പ് വാഹനത്തിന് മുകളില്‍ വച്ച് പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.