ETV Bharat / state

പോളിങ്‌ സ്‌റ്റേഷനിൽ മഷി പുരട്ടാൻ പ്ലസ് വൺ വിദ്യാർഥിനി ; വിരലിന് പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിൽ - KOZHIKODE ELECTION NEWS

author img

By ETV Bharat Kerala Team

Published : Apr 30, 2024, 3:14 PM IST

STUDENT TO APPLY INK  LOK SABHA ELECTION 2024  KOZHIKODE  STUDENT FINGER BURNED
Plus One Student To Apply Ink At Polling Station; Critical Condition With Finger Burned

പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരെ സഹായിക്കാനെത്തിയ എൻഎസ്എസ് വളന്‍റിയറായ വിദ്യാർഥിനിയെ മഷി പുരട്ടാൻ ചുമതലപ്പെടുത്തിയത് വലിയ ഗുരുതര വീഴ്‌ച.

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങളുടെ തകരാർ ഉൾപ്പെടെ ആശങ്കകളും പരാതികളും നിലനിൽക്കേ പോളിംങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി പ്ലസ് വൺ വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്‌ത വിദ്യാർഥിനിയുടെ കൈവിരൽ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായി.

ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി എൻഎസ്എസ് വളന്‍റിയറായാണ് ഫാറൂഖ് കോളജ് എഎൽപി സ്‌കൂളിലെ 93 നമ്പർ ബൂത്തിലെത്തുന്നത്. പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വേണ്ട സഹായം ചെയ്‌തു കൊടുക്കാനായിരുന്നു ആദ്യം വിദ്യാർഥിനിയെ ചുമതലപ്പെടുത്തിയത്.

എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദപ്പെട്ടതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിച്ചു. എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചത് ചെറിയ ബ്രഷായിരുന്നു. ഇത്തരം ജോലി ചെയ്‌ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷി പരന്നു.

വിരലുകൾക്ക് പുകച്ചിലും മറ്റും വന്നപ്പോൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. ഉച്ചക്ക് രണ്ടുമണി വരെ തന്‍റെ ഊഴം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയുടെ കൈവിരലുകളിൽ പഴുപ്പുവന്ന് ഗുരുതരമായി. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും ചിലപ്പോൾ സർജറി വേണ്ടിവരുമെന്നാണ് ഡോക്‌ടർ അറിയിച്ചത്.

സിൽവർ നൈട്രേറ്റിന്‍റെ അളവു കൂടുതലുള്ള ഫോസ് ഫോറിക് മഷി നഖത്തിലും തൊലിയിലുമായി പുരട്ടിയാൽ അടയാളം മാഞ്ഞുകിട്ടണമെങ്കിൽ ചുരുങ്ങിയത് നാലുമാസം വരെ കാത്തു നിൽക്കണം. ചിലർക്ക് പുതിയ നഖവും തൊലിയും വരുന്നതോടു കൂടിമാത്രമേ മഷി മായുകയുള്ളൂ.

Also Read : പൂവാട്ടുപറമ്പിലെ ആറ് ഏക്കർ വയലിൽ വന്‍ തീപിടിത്തം: വ്യാപകമായി കൃഷികൾ കത്തി നശിച്ചു - FIRE AT PADDY FIELD

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.