ETV Bharat / state

കെഎസ്എഫ്ഇയുടെ വാതിൽ കുത്തിപ്പൊളിച്ച് മോഷണശ്രമം: പ്രതി പിടിയിൽ; 1,85,000 രൂപയുടെ നഷ്‌ടം

author img

By ETV Bharat Kerala Team

Published : Mar 6, 2024, 9:44 PM IST

ഇരുമ്പ് വാതിൽ പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. 1,85,000 രൂപയുടെ നഷ്‌ടമുണ്ടായതായാണ് വിവരം.

മോഷണശ്രമം  കെഎസ്എഫ്ഇ മോഷണം  KSFE office theft attempt  KSFE office theft attempt arrest
Pathanamthitta KSFE Office Main Branch Theft Attempt: Accused Arrested

പത്തനംതിട്ട: കെ. എസ്. എഫ്. ഇ പത്തനംതിട്ട പ്രധാനശാഖയിൽ മോഷണശ്രമം നടത്തിയ ആൾ പിടിയിൽ. പത്തനംതിട്ട പൊലീസാണ് പിടികൂടിയത്. ഓമല്ലൂർ പുത്തൻപീടിക നീരജ്ഞനം വീട്ടിൽ ബോബിമോൻ (40) ആണ് അറസ്റ്റിലായത്.

സെന്‍റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ റിങ് റോഡിനു സമീപം കുന്നിതോട്ടത്തിൽ ടവേഴ്‌സിൽ പ്രവർത്തിക്കുന്ന കെ എസ് എഫ് ഇ പ്രധാനശാഖയിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഫെബ്രുവരി 25 ന് രാത്രി 8.30ഓടെയാണ് മോഷണശ്രമം നടന്നത്.

ഷട്ടറിന്‍റെ പൂട്ടുകൾ പൊളിച്ച് ഉള്ളിൽ കടന്ന മോഷ്‌ടാവ് മാനേജരുടെ മുറിയുടെ പിന്നിലുള്ള സ്ട്രോങ്ങ്‌ റൂമിന്‍റെ ഇരുമ്പ് വാതിൽ മെഷീൻ കൊണ്ട് പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. 1,85,000 രൂപയുടെ നഷ്‌ടമുണ്ടായതായാണ് വിവരം. സ്ഥാപനത്തിലെ അസിസ്റ്റന്‍റ് മാനേജറുടെ മൊഴിപ്രകാരമാണ് പൊലീസ് കേസെടുത്തത്.

തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ പത്തനംതിട്ട പൊലീസ് തിങ്കളാഴ്‌ച (മാർച്ച് 4) വൈകിട്ട് പത്തനംതിട്ട ടൗണിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തു. വിരലടയാള വിദഗ്‌ധരും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

സ്ഥാപനത്തിലെയും സമീപത്തുള്ള കെട്ടിടങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് സംശയകരമായി കണ്ട കാറും ആളിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്. ജില്ലാ പൊലീസ് മേധാവി വി അജിത്, എസ് ഐ ഷാൻ എസ് എസ്, ഡി വൈ എസ് പി വിനോദ്, ഇൻസ്‌പെക്‌ടർ രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.

വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണശ്രമത്തിന് ഉപയോഗിച്ച കാർ, കട്ടിങ് മെഷീൻ, ഡ്രില്ലിങ് മെഷീൻ ഉൾപ്പെടെയുള്ള ആയുധങ്ങളും വർക്ക്‌ഷോപ്പിൽ നിന്നും ഒളിപ്പിച്ചു വച്ച നിലയിൽ അന്വേഷണ സംഘം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also read: വര്‍ക്ക് ഷോപ്പില്‍ നിന്ന് ഇരുമ്പു സാധനങ്ങള്‍ മോഷ്‌ടിച്ച് കടത്താന്‍ ശ്രമിച്ചര്‍ കട്ടപ്പനയിൽ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.