ETV Bharat / state

വിവാഹിതനെന്നത് മറച്ചുവച്ചു, രാഹുൽ നടത്തിയത് വിവാഹ തട്ടിപ്പ്, ഒത്തുതീർപ്പിനില്ല ; പന്തീരാങ്കാവ് കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി - Pantheeramkavu Domestic Violence

author img

By ETV Bharat Kerala Team

Published : May 24, 2024, 8:50 AM IST

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ കോഴിക്കോട് ജില്ല സെഷൻസ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

DOMESTIC VIOLENCE CASE  PANTHEERANKAVU  യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി  പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്
യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി (Source : ETV Bharat)

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോഴിക്കോട് ജില്ല സെഷൻസ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. രാഹുല്‍ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു.

രാഹുൽ നേരത്തെ വിവാഹം കഴിച്ച ആളാണെന്ന കാര്യം മറച്ചുവച്ചാണ് വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. സ്ത്രീധനം പോരെന്നും കൂടുതല്‍ വേണമെന്നും രാഹുലിൻ്റെ സഹോദരിയും അമ്മയും ആവശ്യപ്പെട്ടിരുന്നു. കേസ് വന്നതിനുശേഷം രാഹുല്‍ യുവതിയുടെ അമ്മയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുടുംബം കൂട്ടിച്ചേർത്തു.

മെയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലും ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. രാഹുല്‍ ജർമനിയില്‍ എൻജിനിയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.

വിവാഹാനന്തര ചടങ്ങായ അടുക്കളകാണലിന് യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്‍റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദനമേറ്റ പാടുകള്‍ കണ്ടത്. അന്വേഷിച്ചപ്പോള്‍ പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞു. തുടർന്ന് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയ ശേഷം യുവതിയെ ബന്ധുക്കള്‍ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ALSO READ : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയുടെ അമ്മയ്ക്കും സഹോദരിക്കും പങ്കെന്ന് പൊലീസ് കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.