ETV Bharat / state

കോഴിക്കോട് ഞെളിയൻ പറമ്പിൽ തീപിടിത്തം; തീപിടിച്ചത് വളമാക്കാൻ സൂക്ഷിച്ചിരുന്ന ജൈവമാലിന്യത്തിന് - Organic Waste Caught Fire

author img

By ETV Bharat Kerala Team

Published : Apr 15, 2024, 12:15 PM IST

കോഴിക്കോട് ജൈവ വേസ്‌റ്റിന് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന തീയണച്ചു.

ഞെളിയൻ പറമ്പിൽ തീപിടുത്തം  ജൈവ വേസ്‌റ്റിന് തീ പിടിച്ചു  കോഴിക്കോട്  FIRE FORCE
കോഴിക്കോട് ഞെളിയൻ പറമ്പിൽ തീപിടുത്തം

കോഴിക്കോട് : ഞെളിയൻ പറമ്പിൽ ജൈവ വളമാക്കാൻ സൂക്ഷിച്ച് വെച്ച ജൈവ വേസ്‌റ്റിന് തീ പിടിച്ചു. ഇന്നലെ (ഏപ്രിൽ 14) രാത്രി പത്ത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്‍റിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പരിസരവാസികൾ മീഞ്ചന്ത അഗ്നിശമന സേനയെ വിവരമറിയിച്ചു.

ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർ ഇ ശിഹാബുദ്ദീൻ്റെ നേതൃത്വത്തിൽ ഫയർ റസ്ക്യൂ ടീം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാത്രി 11 മണിയോടെയാണ് തീ അണച്ചത്. ഓഫിസർമാരായ പി കെ അജികുമാർ, കെ എം ജിഗേഷ്, സി അൻവർ സാദിഖ്, ഹോം ഗാർഡ് കെ ശ്രീകാന്ത് എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി. തീപിടിത്തം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി അണക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ഡല്‍ഹി ഗാന്ധി നഗർ മാർക്കറ്റിൽ വന്‍ തീപിടിത്തം : ഡൽഹിയിലെ ഗാന്ധി നഗർ മാർക്കറ്റിൽ അടുത്തിടെ വന്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നാല് നിലകളുള്ള കടയിലാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 9 ന് വൈകുന്നേരമാണ് സംഭവം നടന്നതെന്നും തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്ന് ഫയർ സർവീസസ് വകുപ്പ് അറിയിച്ചു.

അതേ സമയം ഗാന്ധി നഗറിൽ ഫയർ സ്‌റ്റേഷൻ ഇല്ലാത്തതിനാൽ തീയണയ്‌ക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടായതായി ബിജെപി എംഎൽഎ അനിൽ ബാജ്‌പേയ് പറഞ്ഞു.

പ്രദേശത്ത് ഫയർ സ്‌റ്റേഷന്‍റെ അഭാവത്തിൽ ആശങ്ക പ്രകടിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. 1960 മുതൽ ഗാന്ധി നഗറിൽ ഫയർ സ്‌റ്റേഷൻ ഇല്ലെന്നത് നിർഭാഗ്യകരമാണെന്നും ഈ വിഷയം താൻ ശക്തമായി നിയമസഭയിൽ ഉന്നയിക്കുകയും ഡൽഹി ഫയർ ഓഫിസർ അതുൽ ഗാർഗിനെ മൂന്ന് തവണ കാണുകയും ചെയ്‌തിട്ടുണ്ടെന്നും അനിൽ ബാജ്പേയ് വ്യക്തമാക്കി. ഗാന്ധി നഗറിലെ താമസക്കാർക്ക് വേണ്ടി ഒരു ഫയർ സ്‌റ്റേഷൻ സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഉടൻ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ALSO READ : കോട്ടയം മെഡിക്കൽ കോളജിന് സമീപം കടകളിലെ തീപിടിത്തം : കാരണം അന്വേഷിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ - KOTTAYAM FIRE ACCIDENT

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.