ETV Bharat / state

'ഓപ്പറേഷൻ ആഗ്' ; തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീടുകളിൽ റെയ്‌ഡ് - Police launched Operation Aag

author img

By ETV Bharat Kerala Team

Published : May 15, 2024, 12:25 PM IST

തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീടുകളില്‍ റെയ്‌ഡ്. 'ഓപ്പറേഷൻ ആഗ്' എന്ന പേരിലാണ് പരിശോധന. നടപടി കരമന അഖിൽ വധത്തിന് പിന്നാലെ

OPERATION AAG  KERALA POLICE  ഗുണ്ടകളുടെ വീടുകളില്‍ റെയ്‌ഡ്  കരമന അഖിൽ കൊലപാതകം
Police (Source: Etv Bharat Network)

തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടകളുടെ വീടുകളിൽ പൊലീസ് റെയ്‌ഡ്. 'ഓപ്പറേഷൻ ആഗ്' എന്ന പേരിൽ ഇന്ന് പുലർച്ചെയാണ് റെയ്‌ഡ് ആരംഭിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ പൊലീസ് കൃത്യമായി നിരീക്ഷിക്കുന്നില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത റെയ്‌ഡുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്.

കരമന, നേമം, പാപ്പനംകോട്, തളിയൽ, മരുത്തൂർക്കടവ് മേഖലകളിലാണ് പൊലീസ് പരിശോധന. പൊലീസിന്‍റെ ലിസ്റ്റിലുള്ളവരുടെ വീടുകളാണ് ആദ്യം പരിശോധിച്ചത്. പിന്നീട് ഗുണ്ടാസംഘങ്ങളുടെ മറ്റ് സ്ഥിരം താവളങ്ങളിലും റെയ്‌ഡ് നടത്തി.

കരമന അഖിൽ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ്. 2017-ലെ അനന്തു വധക്കേസ് പ്രതികളായിരുന്നു അഖിലിനെയും കൊലപ്പെടുത്തിയത്. ഈ ഗുണ്ടാ ആക്രമണങ്ങളില്‍ പൊലീസിന് വ്യാപക വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതില്‍ നിന്ന് മുഖം രക്ഷിക്കാനാണ് 'ഓപ്പറേഷൻ ആഗ്' അവതരിപ്പിച്ചിരിക്കുന്നത്.

എഡിജിപിയുടെ നിർദേശ പ്രകാരം സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എക്സൈസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്.

ALSO READ: വാക്കുതർക്കം അക്രമമായി; വീഡിയോ വൈറലായപ്പോള്‍ സ്വമേധയ കേസെടുക്കാനൊരുങ്ങി പൊലീസ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.