ETV Bharat / state

'ഉമ്മന്‍ ചാണ്ടിയ്‌ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയില്ല' ; പുതിയ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരിച്ച് ചാണ്ടി ഉമ്മന്‍ - Chandy Oommen MLA facebook live

author img

By ETV Bharat Kerala Team

Published : May 1, 2024, 1:06 PM IST

Updated : May 1, 2024, 1:12 PM IST

OOMMEN CHANDY TREATMENT CONTROVERSY  ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദം  COVID VACCINE SIDE EFFECTS  OOMMEN CHANDY DEATH
CHANDY OOMMEN MLA

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് കൊവിഡ് വാക്‌സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മൻ എംഎൽഎ ഫേസ്‌ബുക്ക് ലൈവിൽ

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്‌സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. വാക്‌സിന്‍റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് നേരത്തെ പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞ് പരത്തി. കൊവിഡ് വാക്‌സിൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻ ചാണ്ടിക്ക് നൽകിയിരുന്നുവെന്നും മകൻ അവകാശപ്പെട്ടു.

അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്‌സിൻ നൽകാതിരുന്നതെന്നാണ് ചാണ്ടി ഉമ്മന്‍റെ വിശദീകരണം. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മൻ ലൈവ് വീഡിയോയിൽ ആവശ്യപ്പെട്ടു.

ALSO READ: ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ല ; മെമ്മറി കാര്‍ഡ് മാറ്റിയെന്ന് സംശയം

Last Updated :May 1, 2024, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.