ETV Bharat / state

സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണമില്ല; മഞ്ഞ കാർഡുകാർക്ക് ഇന്ന് മസ്‌റ്ററിങ്ങെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

author img

By ETV Bharat Kerala Team

Published : Mar 15, 2024, 10:02 AM IST

Updated : Mar 15, 2024, 11:10 AM IST

സംസ്ഥാനത്ത് മസ്‌റ്ററിങ് തുടരുന്നു. റേഷൻ വിതരണം പൂർണമായും നിർത്തിവയ്‌ക്കുമെന്ന് മന്ത്രി ജി ആർ അനില്‍.

Ration Card Mustering  Minister G R Anil  No Ration Distribution  Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണമില്ല

സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണമില്ല

തിരുവനന്തപുരം : റേഷൻ കടകളിൽ മസ്‌റ്ററിങ് തുടരുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും നിർത്തിവയ്ക്കണമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു (No Ration Distribution In State Today). 15 ലക്ഷം പേരുടെ മസ്‌റ്ററിങ് ഇതു വരെ പൂർത്തിയായിയെന്നും, 135 പേർ ഇന്ന് സംസ്ഥാനത്ത് റേഷൻ വാങ്ങിയെന്നും മന്ത്രി പറഞ്ഞു.

ഇന്ന് നടക്കുന്നത് മുൻഗണന കാർഡായ മഞ്ഞ റേഷൻ കാർഡുകളുടെ മസ്‌റ്ററിങ്ങാണെന്നും മന്ത്രി ജി ആർ അനില്‍ (Minister G R Anil) കൂട്ടിച്ചേർത്തു. ഒരു കോടി 54 ലക്ഷം പേർ മസ്‌റ്ററിങ്ങിലേക്ക് ഇനിയും വരണമെന്നും മന്ത്രി വ്യക്തമാക്കി.

അരി വിതരണം നിർത്തിവെച്ചാണ് മസ്‌റ്ററിങ് ആരംഭിച്ചത്. 5 ലക്ഷത്തിലധികം വരുന്ന മഞ്ഞ റേഷൻ കാർഡുകാർക്ക് ഇന്ന് മസ്‌റ്ററിങ്ങിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചുവപ്പ് കാർഡുകാരുടെ മസ്‌റ്ററിങ്ങിൽ തീരുമാനം നാളെയെന്നും മന്ത്രി ജി ആർ അനില്‍ അറിയിച്ചു. മാർച്ച്‌ മാസത്തിൽ മസ്‌റ്ററിങ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

റേഷൻ വിതരണം തടസപ്പെടാൻ പാടില്ലെന്നാണ് സർക്കാർ നിലപാട്. എന്നാല്‍ ആവശ്യമെങ്കിൽ ഈ ആഴ്‌ചത്തെ റേഷൻ വാങ്ങാനുള്ള സൗകര്യം ഏപ്രിൽ മാസത്തിൽ ഒരുക്കും. ഉച്ചക്ക് ശേഷം നാളെ മുതലുള്ള ക്രമീകരണത്തിൽ തീരുമാനം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റേഷൻ വിതരണം ഇന്ന് സമ്പൂർണമായും നിർത്തിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

13237 റേഷൻ കടകൾ ഇന്ന് രാവിലെ തുറന്നു. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്‌ടറുമായി ചർച്ച നടത്തി ബാക്കി മസ്‌റ്ററിങ് നടപടികൾ അറിയിക്കുമെന്നും ജി ആർ അനിൽ സൂചിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

മസ്‌റ്ററിങ്ങിന് സാങ്കേതിക തടസം നേരിടുന്നുവെന്നും മന്ത്രി ജി ആർ അനിൽ സമ്മതിച്ചു. ചിലയിടങ്ങളിൽ മസ്‌റ്ററിങ്ങിന് തടസം നേരിടുന്നുണ്ട്. മാർച്ച്‌ മാസത്തിൽ തന്നെ മസ്‌റ്ററിങ്ങ് പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികമായി എന്തൊക്കെ തടസങ്ങൾ ഉണ്ടാകുമെന്ന് ഇന്നത്തെ മസ്‌റ്ററിങ് പൂർത്തിയായ ശേഷം മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ഈ പ്രശ്‌നങ്ങൾ കൂടി പരിഹരിച്ചാകും ബാക്കിയുള്ള കാർഡുകാരുടെ മസ്‌റ്ററിങ് ആരംഭിക്കുക എന്നും മന്ത്രി ജി ആർ അനില്‍ സൂചിപ്പിച്ചു. സാങ്കേതിക വിദഗ്‌ധരുമായ ചർച്ചക്ക് ശേഷം തുടർ നടപടികൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Mar 15, 2024, 11:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.