ETV Bharat / state

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടിയുടെ സ്വത്തുവകകൾ ജപ്‌തി ചെയ്‌തു - MYLAPRA BANK FRAUD CASE

author img

By ETV Bharat Kerala Team

Published : May 8, 2024, 10:45 PM IST

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസ്  ജപ്‌തി  MYLAPRA COOPERATIVE BANK SCAM  LOAN SCAM AT MYLAPRA BANK
Mylapra Cooperative Bank Scam (ETV Bharat Reporter)

18 കോടിയുടെ സ്വത്തുക്കളാണ് ജപ്‌തി ചെയ്‌തത്. 32,95,00000 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്ന ബാങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പത്തനംതിട്ട : മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടിയെടുത്ത് സഹകരണവകുപ്പ്. ബാങ്ക് മുന്‍ പ്രസിഡന്‍റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കള്‍ എന്നിവരുടെ സ്വത്തു വകകള്‍ സഹകരണ വകുപ്പ് ജപ്‌തി ചെയ്‌തു.
18 കോടിയുടെ സ്വത്തു വകകളാണ് ജപ്‌തി ചെയ്‌തത്.

ബാങ്കില്‍ ഈട് വച്ചിട്ടുള്ള വസ്‌തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞാണ് ജപ്‌തി നടപടിയെന്ന് സഹകരണ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഉടന്‍ ജപ്‌തി എന്ന നടപടിയാണ് സംഭവത്തില്‍ സഹകരണ വകുപ്പ് സ്വീകരിച്ചത്. ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.

മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ് മൈലപ്ര സഹകരണ ബാങ്കില്‍ നടന്നതെന്ന് അസിസ്റ്റന്‍റ് രജിസ്റ്റാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. മൈലപ്ര സഹകരണ ബാങ്കിന്‍റെ പേരില്‍ വാണിജ്യ ബാങ്കില്‍ ഉണ്ടായിരുന്ന രണ്ടു കോടിയോളം രൂപ പിന്‍വലിച്ചതിനും വിനിയോഗിച്ചതിനും രേഖയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Also Read: കള്ളം പറയുന്ന ശീലം തനിക്കില്ല, പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്'; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.