ETV Bharat / state

മദ്യ ലഹരിയിലെ തര്‍ക്കം കലാശിച്ചത്‌ കത്തിക്കുത്തില്‍; വണ്ടിപ്പെരിയാറില്‍ 3 വർഷത്തിനിടെ മൂന്നാമത്തെ കൊലപാതകം - stabbed to death in Vandiperiyar

author img

By ETV Bharat Kerala Team

Published : Apr 7, 2024, 5:12 PM IST

കൊലപാതക പരമ്പരകള്‍ക്ക്‌ സാക്ഷ്യം വഹിച്ച്‌ വണ്ടിപ്പെരിയാർ. മദ്യ ലഹരിയിൽ ഉണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു.

MURDER CASE IN VANDIPERIYAR  STABBED TO DEATH  VANDIPERIYAR CASE  കുത്തി കൊലപ്പെടുത്തി
STABBED TO DEATH IN VANDIPERIYAR

ഇടുക്കി: വണ്ടിപ്പെരിയാർ മ്ലാമല തേങ്ങാകൽ പ്രദേശത്തായി കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്നാമത്തെ കൊലപാതകം. മദ്യ ലഹരിയിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വണ്ടിപ്പെരിയാർ തേങ്ങാക്കൽ രണ്ടാം ഡിവിഷൻ പള്ളിക്കടയിൽ താമസിക്കുന്ന അശോക് കുമാർ (22) എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 11:30 ഓടുകൂടിയായിരുന്നു സംഭവം.

നാട്ടുകാർ അശോക് കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. സംഭവത്തിൽ മ്ലാമലപള്ളിക്കട സ്വദേശി സുധീഷ് (19) നെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയുമായി വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും അശോക് കുമാറിനെ കുത്തുവാൻ ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്‌തു.

ഇതോടൊപ്പം ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇതിനിടയിൽ പ്രതിയുടെയും കൊല്ലപ്പെട്ട യുവാവിന്‍റെയും ബന്ധുക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും ഇരുവരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്‌തു. സംഘർഷ സാധ്യത നിലനിൽക്കെ വണ്ടിപ്പെരിയാർ പൊലീസ് പ്രദേശത്ത് പെട്രോളിങ് ഏർപ്പെടുത്തിയിട്ടുമുണ്ട്.

വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു പ്രതിയുമായി സംഭവ സ്ഥലത്ത് എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നത്. യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

അതേസമയം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കൊല്ലപ്പെട്ട അശോക് കുമാറിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

ALSO READ: ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.