ETV Bharat / state

'അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ' ; മുഖാമുഖത്തിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Mar 6, 2024, 3:37 PM IST

Mukhamukham  C M Pinarayi Vijayan  അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  മുഖാമുഖം  മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖാമുഖത്തിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി. ''ഇത്രയും ഭംഗിയായ പ്രസംഗം കാഴ്‌ചവച്ച മുഖ്യമന്ത്രിക്ക് നന്ദി''എന്ന അവതാരകയുടെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

മുഖാമുഖത്തിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖാമുഖം പരിപാടിയിലാണ് സംഭവം. തന്‍റെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കിയതിന് ശേഷം ''ഇത്രയും ഭംഗിയായ പ്രസംഗം കാഴ്‌ചവച്ച മുഖ്യമന്ത്രിക്ക് നന്ദി''എന്ന അവതാരകയുടെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

പ്രസംഗം അവസാനിപ്പിച്ച് തിരികെ ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെ അവതാരകയുടെ ആശംസ കേട്ട മുഖ്യമന്ത്രി തിരികെ ഡയസിലെത്തി ''അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ ?'' എന്ന് പറയുകയായിരുന്നു, പിന്നാലെ ''അടുത്ത ആളെ വിളിക്കുന്നെങ്കില്‍ വിളിച്ചാല്‍ മതി''എന്നും പറഞ്ഞു. ഇതോടെ അവതാരക ഉടന്‍ ചടങ്ങിലെ അടുത്ത പ്രാസംഗികനെ ക്ഷണിക്കുകയായിരുന്നു.

മൈക്ക് സംബന്ധമായ പ്രശ്‌നങ്ങളിലൊക്കെ മുഖ്യമന്ത്രി മുന്‍പും നീരസം പരസ്യമാക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൊതുമധ്യത്തില്‍ പ്രശംസയില്‍ നീരസം പ്രകടിപ്പിക്കുന്നത്. പ്രസംഗം അവസാനിപ്പിക്കുന്നതിന് മുന്‍പ് അവതാരകന്‍ ഇടയ്ക്ക് കയറി പറഞ്ഞതിനായിരുന്നു ഇതിന് മുന്‍പ് മുഖ്യമന്ത്രി പരസ്യമായി നീരസം പ്രകടിപ്പിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്‌മരണത്തിന് പ്രസംഗത്തിനിടെ മൈക്ക് ഹൗള്‍ ചെയ്‌ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് മൈക്ക് സെറ്റ് പരിശോധിച്ചതും വലിയ വാര്‍ത്തയായിരുന്നു.

ഭിന്നശേഷി നയത്തില്‍ മുഖ്യമന്ത്രി : സമകാലിക ആവശ്യകതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സംസ്ഥാന ഭിന്നശേഷി നയം, സംസ്ഥാന വയോജന നയം എന്നിവയില്‍ ആവശ്യമായ ഭേദഗതി വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan).

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്‍റെ പൊതു ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വഴുതക്കാട് ആർഡിആർ കൺവെൻഷൻ സെന്‍ററിൽ ആ വിഭാഗവുമായി നടന്ന മുഖാമുഖം പരിപാടിക്ക് മുന്നോടിയായി പറഞ്ഞു. മുഖാമുഖം പരിപാടിയുടെ ഉദ്ഘാടന സെഷനിൽ മാത്രമായിരുന്നു മാധ്യമങ്ങൾക്ക് പ്രവേശനം.

ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. കേരളത്തിലെ എല്ലാ ജനവിഭാഗത്തെയും നവകേരള സൃഷ്‌ടിയുടെ ഭാഗമാക്കും. നവകേരള സദസിന്‍റെ തുടർച്ചയാണ് ഇതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സാധ്യമാക്കാൻ എല്ലാവരുടെയും അഭിപ്രായങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് ഇന്ന് തുടക്കം

അധികശേഷിക്കാരെ കണ്ടെത്തുക എന്നത് സർക്കാരിന്‍റെ പൊതു നയമാണ്. ഭിന്നശേഷിക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, പരമാവധി ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക ഇവയെല്ലാം നവകേരള കാഴ്‌ചപ്പാടാണ്. വിനോദ സഞ്ചാര മേഖലകൾ എല്ലാം ഭിന്നശേഷി സൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.