ETV Bharat / state

മാസപ്പടി കേസ്: മാത്യു കുഴൽനാടന്‍റെ ഹർജിയിൽ വിധി പറയുന്നത് ഏപ്രിൽ 19 ലേക്ക് മാറ്റി - MASAPPADI CASE COURT JUDGEMENT

author img

By ETV Bharat Kerala Team

Published : Apr 12, 2024, 6:26 PM IST

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യത്തിൽ നിന്ന് മാത്യു കുഴൽനാടൻ പിന്മാറിയിരുന്നു. കോടതി നേരിട്ട് അന്വേഷിച്ചാൽ മതിയെന്നാണ് നിലവിലെ ആവശ്യം. ഹർജിയിൽ വിധി പറയുന്നത് ഏപ്രിൽ 19 ലേക്ക് മാറ്റി.

മാസപ്പടി കേസ്  മാത്യു കുഴൽനാടൻ  VEENA VIJAYAN MONTHLY QUOTA CASE  PINARAYI VIJAYAN
Monthly Quota Case: Court Adjourned Judgement Into April 19

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎല്‍എ സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് ഏപ്രിൽ 19 ലേക്ക് മാറ്റി. വിധിയെഴുതി പൂർത്തിയാക്കാത്തത് കൊണ്ടാണ് നടപടിയെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ തവണ കോടതി ഉത്തരവ് പറയാനിരുന്ന സാഹചര്യത്തിൽ മാത്യു കുഴൽനാടൻ നിലപാട് മാറ്റിയിരുന്നു. കോടതി നേരിട്ട് കേസ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ധാതുമണൽ ഖനനത്തിനായി സി എം ആർ എൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി വീണ വിജയന് പണം ലഭിച്ചു എന്നാണ് സ്വകാര്യ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ വിജയന്‍ അടക്കം ഏഴ് പേരാണ് കേസിലെ എതിർകക്ഷികള്‍. ആറാട്ടു പുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്‌തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്.

ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഇതിനിടെ 2018 ലെ വെളളപ്പൊക്കത്തിന്‍റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്‌പില്‍ വേയുടെ അഴിമുഖത്ത് നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്‌തു. സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നെന്നാണ് ഹര്‍ജിയിലെ ആരോപണം.

Also Read: മാസപ്പടി കേസില്‍ കര്‍ത്തയ്ക്ക് ഇഡി നോട്ടീസ്; തിങ്കളാഴ്‌ച ഹാജരാകാൻ നിർദ്ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.