ETV Bharat / state

സിസിടിവി ക്യാമറ തുണികൊണ്ട് മൂടി ; ബാലുശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം തകർത്ത് കവര്‍ച്ച - money stolen from temple

author img

By ETV Bharat Kerala Team

Published : Apr 23, 2024, 3:08 PM IST

ബാലുശ്ശേരി ചിറക്കൽ കാവിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു, സിസിടിവി ക്യാമറ തുണികൊണ്ട് മൂടിയായിരുന്നു മോഷണം

TEMPLE TREASURY BROKEN  THEFT IN BALUSSERY  MONEY STOLEN  ഭണ്ഡാരം തകർത്ത് പണം മോഷ്‌ടിച്ചു
MONEY STOLEN FROM TEMPLE

ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം

കോഴിക്കോട് : ബാലുശ്ശേരി ചിറക്കൽ കാവിൽ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് മുന്നില്‍ കല്‍വിളക്കിന് സമീപത്ത് സ്ഥാപിച്ച സ്റ്റീല്‍ ഭണ്ഡാരത്തിന്‍റെ പൂട്ട് അടിച്ചുതകര്‍ത്തായിരുന്നു കവര്‍ച്ച. ക്ഷേത്രത്തില്‍ എത്തിയ ഭക്തരാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ ആദ്യം കണ്ടത്.

ഭണ്ഡാരത്തില്‍ നിന്ന് ഏകദേശം 20,000 രൂപയോളം നഷ്‌ടപ്പെട്ടതായി കണക്കാക്കുന്നു. ക്ഷേത്രത്തിന് മുന്നിലുള്ള സിസിടിവി ക്യാമറ തുണികൊണ്ട് മൂടിയ ശേഷമാണ് മോഷണം നടത്തിയത്. ക്ഷേത്ര കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് അന്വേഷണം നടത്തി.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇതിന് സമാനമായ രീതിയിൽ ഈ ഭാഗത്തുള്ള കരിയാത്തന്‍കാവ്, കപ്പുറം, മങ്ങാട് എന്നീ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളും കുത്തി തുറന്നിരുന്നു. ഇതിന്‍റെ അന്വേഷണവും നടന്നുവരുന്നതിനിടയിലാണ് ഇപ്പോൾ വീണ്ടും മോഷണം.

ALSO READ: പൂട്ട് തകർത്ത് ക്ഷേത്രത്തിൽ മോഷണം ; ആറ് പവൻ വരുന്ന സ്വർണാഭരണങ്ങളും പണവും കവര്‍ന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.