ETV Bharat / state

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം; കൂടുതൽ അന്വേഷിച്ച ശേഷം മാത്രം തീരുമാനം - മന്ത്രി ആര്‍. ബിന്ദു

author img

By ETV Bharat Kerala Team

Published : Feb 6, 2024, 1:40 PM IST

സ്വകാര്യ മേഖലയിലെ അക്കാദമിക് നിലവാരം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ ആ സാഹചര്യം തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു

Minister R Bindhu  higher education foreign investment  kerala budget 2024  മന്ത്രി ആര്‍ ബിന്ദു
Minister R. Bindhu about foreign investment in the field of higher education

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി ആര്‍. ബിന്ദു. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കും. ഓരോ കാലത്തും അക്കാലത്തെ മൂർത്തമായ സാഹചര്യം അനുസരിച്ചാണ് നയ രൂപീകരണം ഉണ്ടാകുന്നത്. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം വൈകിപ്പോയ സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരുകാലത്ത് തൊഴിൽ നഷ്‌ടം ആരോപിച്ച് കമ്പ്യൂട്ടറുകളെ എതിർത്തിരുന്നു. പിന്നീട് കമ്പ്യൂട്ടറുകള്‍ അനിവാര്യമെന്ന് തോന്നിയപ്പോൾ അതിനെ പിന്തുണക്കുകയാണ് ചെയ്‌തത്. ഇന്ത്യയിൽ തന്നെ നവലിബറൽ നയങ്ങൾ ഇത്ര തീക്ഷ്‌ണമായത് ഈ അടുത്താണ്. അടിസ്ഥാനപരമായ കാര്യങ്ങൾക്ക് വ്യതിചലനം ഉണ്ടാകാതെ സന്ദർഭങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുക്കുന്നതെന്നും, സ്വകാര്യ സർവകലാശാലകൾ എന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ സമിതിയിലെ നിർദ്ദേശം ആണെന്നും മന്ത്രി വിശദീകരിച്ചു (Minister R. Bindhu about foreign investment in higher education).

സ്വകാര്യ മേഖലയിലെ അക്കാദമിക് നിലവാരം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ ആ സാഹചര്യം തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ലെങ്കിലും നാക് അക്രഡിറ്റേഷനിൽ അടക്കം മികച്ച നിലവാരമാണ് അവ പുലർത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.