ETV Bharat / state

മേയര്‍ ആര്യയും സച്ചിന്‍ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം : സിസിടിവി ദൃശ്യം ഇന്ന് പരിശോധിക്കും - MAYOR ARYA KSRTC CONTROVERSY

author img

By ETV Bharat Kerala Team

Published : May 1, 2024, 9:49 AM IST

MAYOR ARYA KSRTC CONTROVERSY , SACHINDEV KSRTC BUS ISSUE ,ഡ്രൈവര്‍ യദു കൃഷ്‌ണന്‍, ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി
The Investigation Team Will Check the CCTV Visuals from the KSRTC Bus On Arya Rajendran Case

തൃശൂരിലേക്ക് ട്രിപ്പിനുപോയ ബസ് മടങ്ങിയെത്തിയാലുടന്‍ അതിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ്

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും നടുറോഡിൽ കാർ കുറുകെയിട്ട് കെഎസ്ആർടിസി തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. നിലവിൽ തൃശൂരിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് ബസ്. ഈ ബസ് തിരിച്ചെത്തിയാലുടൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം.

ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്തയച്ചിട്ടുണ്ട്. ബസിന്‍റെ വേഗത, അലക്ഷ്യമായ ഓവർടേക്കിങ് നടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. സംഭവം നടക്കുമ്പോൾ ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ പട്ടിക കെഎസ്ആർടിസി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുമുണ്ട്.

ALSO READ : മേയർ ആര്യ രാജേന്ദ്രനുമായുള്ള വാക്കുതര്‍ക്കം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി

അതേസമയം മേയര്‍ ആര്യ രാജേന്ദ്രന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ, സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്‍റുകള്‍ നിറയുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.