ETV Bharat / state

നടന്‍ മാത്യു തോമസിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം ഓടയിലേക്ക് മറിഞ്ഞു; ബന്ധു മരിച്ചു - Mathew Thomas family accident

author img

By ETV Bharat Kerala Team

Published : May 16, 2024, 6:14 PM IST

നടൻ മാത്യു തോമസിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം എറണാകുളം ശാസ്‌താംമുഗളിന് സമീപം ഓടയിലേക്ക് മറിഞ്ഞ് ബന്ധു മരിച്ചു.

ACTOR MATHEW THOMAS  MATHEW THOMAS FAMILY ACCIDENT  മാത്യു തോമസിന്‍റെ കുടുംബം  മാത്യു തോമസ് വാഹനാപകടം
Representative image (Source : Etv Bharat)

എറണാകുളം: യുവ നടൻ മാത്യു തോമസിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ബന്ധു മരിച്ചു. മാത്യുവിന്‍റെ ബന്ധു ബീന ഡാനിയേല്‍ (61) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെയാണ് സംഭവം. എറണാകുളം ശാസ്‌താംമുഗളിന് സമീപം വച്ച് വാഹനം ഓടയിലേക്ക് മറിയുകയായിരുന്നു.

ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം നടന്നത്. പരിപാടി കഴിഞ്ഞ് കുടുംബം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാത്യുവിന്‍റെ സഹോദരൻ ജോണാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. ബീന ആശുപത്രിയിൽ ചികിത്സയ്‌ക്കിടെയാണ് മരിച്ചത്.

മാത്യുവിന്‍റെ അച്ഛൻ ബിജു, അമ്മ സൂസൻ, മരിച്ച ബീനയുടെ ഭർത്താവ് സാജു എന്നിവർക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകട കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read : കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണംവിട്ട് ട്രക്കിൽ ഇടിച്ചു ; എട്ട് മരണം - Road Accident In Madhya Pradesh

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.