ETV Bharat / state

കണ്ണൂരിൽ ഒരു മുഴം മുൻപേ ജയരാജൻ; ഇടതു രാഷ്ട്രീയ ചൂടിൽ ഉരുകുമോ യുഡിഫ്?

author img

By ETV Bharat Kerala Team

Published : Feb 28, 2024, 1:45 PM IST

M V Jayarajan Kannur  ലോക്‌സഭ തിരഞ്ഞെടുപ്പ് എൽഡിഎഫ്  ലോക്‌സഭ തിരഞ്ഞെടുപ്പ് കണ്ണൂർ  LDF kannur  Lok Sabha Election 2024
Lok Sabha Election 2024 ; M V Jayarajan Kannur

എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ സ്ഥാനാർഥിയില്ലാത്ത ചുവരെഴുത്തുകളുമായാണ് യുഡിഎഫ് വരവറിയിച്ച്

കണ്ണൂരില്‍ എംവി ജയരാജന്‍

കണ്ണൂർ : തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം വരും മുൻപ് തന്നെ കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ കളത്തിൽ ഇറങ്ങിയിരുന്നു. ജാതി-മത മേലധ്യക്ഷന്മാരെയും മുതിർന്ന പാർട്ടി പ്രവർത്തകരെയും സന്ദർശിച്ചു. കക്കാട്ട് വസതിയിൽ അറക്കൽ രാജയെ സന്ദർശിച്ച ശേഷമാണ് എം വി ജയരാജൻ (M V Jayarajan Kannur) ചൊവ്വാഴ്‌ച പാർട്ടി ഓഫിസിലേക്ക് എത്തിയത്.

കണ്ണൂരിന്‍റെ പലഭാഗത്തും ചുമരെഴുത്തുകളും നിറഞ്ഞു. ചൊവ്വാഴ്‌ച സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ കാള്‍ടെക്‌സിലെ എ കെ ജി പ്രതിമയിൽ ഹാരമർപ്പിച്ച ശേഷം പയ്യാമ്പലത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ഫോർട്ട്‌ റോഡ് പരിസരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചു.

കണ്ണൂർ ലോകസഭ സീറ്റ് തിരിച്ചു പിടിക്കുമെന്ന ഉറച്ച ലക്ഷ്യത്തിൽ തന്നെയാണ് ഇത്തവണ എൽഡിഎഫ് നേതാക്കൾ. 'കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിൽ ഇടതുപക്ഷം ജയിക്കുക തന്നെ ചെയ്യും. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യവും മണ്ഡലത്തിലെ സ്ഥിതിവിശേഷവും വച്ചു നോക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയ സാധ്യത ഏറെയാണ്' എന്ന് വിജയ പ്രതീക്ഷ പങ്കുവച്ചുകൊണ്ട് ജയരാജൻ പറഞ്ഞു.

എം വി ജയരാജന്‍റെ സ്ഥാനാർഥിത്വത്തോടെ ജില്ല സെക്രട്ടറി ആരെന്ന ചോദ്യത്തിലും ഈ തെരഞ്ഞെടുപ്പ് ചൂടിൽ ഉത്തരം കിട്ടും. അതേസമയം കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചുമരുകളിൽ സ്ഥാനർഥിയില്ലാതെ കൈപ്പതി മാത്രം വരച്ച്, സ്ഥാനാർഥി ആരാണെന്നറിയാൻ ജനങ്ങളിൽ ആകാംക്ഷ വളർത്തുകയാണ് യുഡിഎഫ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.