ETV Bharat / state

മരം കയറ്റിവന്ന ലോറി റോഡിലേക്ക് ചരിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം - Lorry Loaded With Wood Overturned

author img

By ETV Bharat Kerala Team

Published : May 22, 2024, 9:12 PM IST

Updated : May 22, 2024, 10:59 PM IST

ക്രെയിനിന്‍റെ സഹായത്തോടെ ലോറി വലിച്ചു നീക്കി മരങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

LORRY OVERTURNED  KOZHIKODE LORRY ACCIDENT  ലോറി റോഡിൽ ചെരിഞ്ഞു  ലോറി അപകടം
Lorry Loaded With Wood Overturned (ETV Bharat)

മരം കയറ്റിവന്ന ലോറി റോഡിലേക്ക് ചെരിഞ്ഞു (ETV Bharat)

കോഴിക്കോട്: മുക്കം അഗസ്‌ത്യമുഴിയിൽ അമിതഭാരവുമായി വന്ന ലോറി ചരിഞ്ഞ്‌ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തിരുവമ്പാടി എസ്‌റ്റേറ്റിൽ നിന്ന് പെരുമ്പാവൂരിലേക്ക് റബ്ബർ മരങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് അപകടകരമായ നിലയിൽ റോഡിലേക്ക് ചരിഞ്ഞത്.

ഇന്നലെ രാത്രി എട്ടരയോടുകൂടിയാണ് അപകടം സംഭവിച്ചത്. അഗസ്‌ത്യ മുഴി തിരുവമ്പാടി റോഡിലേക്ക് കയറുന്ന പ്രധാന റോഡിലാണ് ലോറി ചരിഞ്ഞത്. റോഡ് പ്രവർത്തി നടക്കുന്നതിന്‍റെ ഭാഗമായി കലുങ്ക്‌ നിർമാണം നടക്കുന്ന ഭാഗത്താണ് ലോറി ചരിഞ്ഞത്.

ലോറി ചരിഞ്ഞതോടെ ലോറിയിലുണ്ടായിരുന്ന റബ്ബർമരങ്ങൾ കെട്ടഴിഞ്ഞ്‌ റോഡിലേക്ക് വീണു. അതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. മരങ്ങൾ റോഡിലേക്ക് വീഴുന്ന സമയത്ത് മറ്റ് വാഹനങ്ങളും കാൽ നടയാത്രക്കാരും ഇതുവഴി പോകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് മുക്കം ഫയർ യൂണിറ്റും നാട്ടുകാരും ചേർന്ന് ക്രെയിനിന്‍റെ സഹായത്തോടെ ലോറി വലിച്ചു നീക്കുകയും മരങ്ങൾ റോഡരികിലേക്ക് മാറ്റുകയും ചെയ്‌താണ് ഗതാഗതം പുനസ്ഥാപിച്ചത്.

Also Read : സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ചു; വിദ്യാർഥിനികൾ രക്ഷപ്പെട്ടത് നലനാരിഴക്ക് - Taurus Lorry Accident In Kalady

Last Updated : May 22, 2024, 10:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.