ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് സിറ്റി പൊലീസിന് കീഴിൽ നിരോധനാജ്ഞ - Lok Sabha Election 2024

author img

By ETV Bharat Kerala Team

Published : Apr 24, 2024, 10:02 PM IST

PROHIBITORY ORDER  PROHIBITORY ORDER IN KOZHIKODE  കോഴിക്കോട് നിരോധനാജ്ഞ  PROHIBITORY ORDER FOR ELECTION
Prohibitory order

നിരോധനാജ്ഞ സിറ്റി പൊലീസിന് കീഴിലെ 19 പൊലീസ് സ്റ്റേഷനുകൾ അടങ്ങിയ സ്ഥലങ്ങളിൽ.

കോഴിക്കോട്: തെരഞ്ഞെടുപ്പിന്‍റെ സുരക്ഷ കണക്കിലെടുത്ത് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ കോഴിക്കോട് സിറ്റി പൊലീസിന് കീഴിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിറ്റി പൊലീസിന് കീഴിലെ 19 പൊലീസ് സ്റ്റേഷനുകൾ അടങ്ങിയ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ നിലവിൽ വന്നത്. ഇന്ന് വൈകുന്നേരം ആറ് മണി മുതൽ 27ന് രാവിലെ ആറുമണി വരെയാണ് നിരോധനാജ്ഞ.

ഇതനുസരിച്ച് പൊതു ഇടങ്ങളിൽ നാലുപേരിൽ അധികം കൂടി നിൽക്കാനോ അന്യായമായി സംഘം ചേരാനോ പാടുള്ളതല്ല. അത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. ഏപ്രിൽ 26ന് നടക്കുന്ന തെരഞ്ഞെടുപ്പ് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ് പാൽമീണ ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read: കോഴിക്കോട് പിതാവിന്‍റെ വോട്ട് മൊബൈലിൽ പകർത്തിയ മകനെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.