ETV Bharat / state

വെസ്റ്റ് നൈൽ പനി; കോഴിക്കോട് ജില്ലയിൽ ഹോട്ട് സ്പോട്ടുകൾ ഇല്ലെന്ന്‌ ജില്ല കലക്‌ടർ - West Nile virus

author img

By ETV Bharat Kerala Team

Published : May 8, 2024, 7:57 PM IST

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കി കൊതുക് മുട്ടയിടുന്നതും പെരുകുന്നതുമായ സാഹചര്യം ഒഴിവാക്കണമെന്ന്‌ മുന്നറിയിപ്പ്‌

KOZHIKODE DISTRICT COLLECTOR  WEST NILE FEVER IN KOZHIKODE  WEST NILE FEVER REPORTED IN KERALA  വെസ്റ്റ് നൈൽ പനി കോഴിക്കോട്
WEST NILE VIRUS (Source: Etv Bharat)

കോഴിക്കോട് : ജില്ലയിൽ വെസ്റ്റ് നൈൽ പനി കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് വെക്‌ടർ കൺട്രോൾ യൂണിറ്റിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹോട്ട്സ്പോട്ട് ഇല്ലെന്ന് സ്ഥിരീകരിച്ചതായി കലക്‌ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊതുക് പരത്തുന്ന രോഗമായ വെസ്റ്റ് നൈൽ പനിയുടെ അഞ്ചു കേസുകളാണ് കോഴിക്കോട് ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ നാല് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. വെസ്റ്റ് നൈൽ പനി ബാധിക്കുന്നവരിൽ 80 ശതമാനം പേരിലും ലക്ഷണങ്ങൾ കാണാറില്ല.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കി കൊതുക് മുട്ടയിടുന്നതും പെരുകുന്നതുമായ സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിനുള്ള മാർഗം. ശുദ്ധജലം ഉപയോഗിക്കുന്ന കാര്യത്തിലും അതീവ നിഷ്‌കർഷത പുലർത്തണമെന്ന് കലക്‌ടർ അറിയിച്ചു. ജില്ലയിൽ കൊഴുതുകുകൾ പെറ്റു പെരുകുന്ന ഉറവിടങ്ങൾ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകി.

ജില്ലയിൽ ഡെങ്കി, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി കേസുകൾ അടുത്തിടെ വർധിച്ചിട്ടുണ്ട്. മലിന ജലത്തിൻ്റെ ഉപയോഗമാണ് മുഖ്യകാരണമെന്നും കലക്‌ടർ മുന്നറിയിപ്പ് നൽകി. ജലത്തിൻ്റെ ഉറവിടം മലിനപ്പെടാതെ സൂക്ഷിക്കണം. വെസ്റ്റ് നൈൽ പനിയുടെ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും കലക്‌ടർ അറിയിച്ചു.

ALSO READ: കോഴിക്കോടും മലപ്പുറത്തും 10 പേർക്ക് വെസ്‌റ്റ് നൈല്‍ പനി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.