ETV Bharat / state

അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം: വക്കീൽ നോട്ടീസയച്ച ഷാഫിക്ക് മറുപടിയുമായി കെ കെ ശൈലജ - K K Shailaja response against shafi

author img

By ETV Bharat Kerala Team

Published : Apr 23, 2024, 7:59 PM IST

തനിക്കെതിരായ പ്രചാരണം ജനം തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ശ്രമമെന്ന് വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ

VADAKARA FIGHT  SPREADING OBSCENE VIDEO ALLEGATION  വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം  K K SHAILAJA RESPONSE AGAINST SHAFI
allegations of spreading obscene video; K K Shailaja's response to Shafi's legal notice against her

കോഴിക്കോട്: അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ ആരോപണത്തിനെതിരെ വക്കീൽ നോട്ടീസയച്ച യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ശൈലജയുടെ മറുപടി. തന്നെ അധിക്ഷേപിച്ചതിന്‍റെ തെളിവുകൾ പൊതു മധ്യത്തിലുണ്ട്. തനിക്കെതിരായ പ്രചാരണം ജനം തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ശ്രമം. തെരഞ്ഞെടുപ്പിൽ ജനം എല്ലാ കാര്യങ്ങൾക്കും മറുപടി നൽകുമെന്നും കെ കെ ശൈലജ പറഞ്ഞു.

24 മണിക്കൂറിനകം വാർത്താ സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ആക്രമണങ്ങളുമുയര്‍ന്നിരുന്നു.

അതിനിടെ ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെയാണ് കേസ്.

പേരാമ്പ്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശവും അജീഷ് നടത്തിയെന്നാണ് പരാതി. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്.

Also Read: 'പിണറായി വിജയൻ കസവുകെട്ടിയ പേടിത്തൊണ്ടൻ, പി വി അൻവർ വാ പോയ കോടാലി': പരിഹാസ ശരങ്ങളുമായി വി ഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.