ETV Bharat / state

റംസാൻ-വിഷു ആഘോഷത്തിന് മുമ്പൊരു സന്തോഷ വാര്‍ത്ത; ക്ഷേമ പെൻഷന്‍ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും - Kerala Social security pension

author img

By ETV Bharat Kerala Team

Published : Apr 7, 2024, 3:52 PM IST

3200 രുപ വീതമാകും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.

PENSION KERALA  ക്ഷേമ പെൻഷൻ ചൊവ്വാഴ്‌ച മുതൽ  പെൻഷൻ  LDF GOVERNMENT
Pension will distribute from tuesday onwards in Kerala

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും രണ്ടു ഗഡു കൂടെ അനുവദിച്ച് ധനവകുപ്പ്. അനുവദിച്ച തുക ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രുപ വീതമാകും ലഭിക്കുക.

കഴിഞ്ഞ മാസവും ഒരു ഗഡു ലഭിച്ചിരുന്നു. ഇതോടെ വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത്‌ 4800 രൂപ വീതം ലഭിക്കും. സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയുമാണ് പെൻഷൻ എത്തിക്കുക.

സംസ്ഥാനത്ത് 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനത്തെ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്‌.

Also Read : പെന്‍ഷന്‍ മുടക്കം, 'ദയാവധത്തിന് തയ്യാറാണ്'; അടിമാലിയില്‍ വേറിട്ട പ്രതിഷേധവുമായി ദമ്പതികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.