ETV Bharat / state

'കുപ്പി വാങ്ങിയാലുടൻ സ്റ്റിക്കർ പറിച്ച് ചുമരിലൊട്ടിക്കും'...മദ്യപൻമാർ ശ്രദ്ധിക്കുക... സ്റ്റിക്കർ കളയരുത്, ആവശ്യമുണ്ട്...

author img

By ETV Bharat Kerala Team

Published : Feb 10, 2024, 12:31 PM IST

മദ്യം വാങ്ങുന്നവർ അത് കഴിച്ച ശേഷം ലഹരി മാറി സ്വബോധത്തിൽ എത്തുന്നത് വരെയെങ്കിലും മദ്യകുപ്പിയോടൊപ്പമുള്ള സ്റ്റിക്കർ സൂക്ഷിക്കണം. അതിനൊരു കാരണമുണ്ട്...

Kerala Bevco Outlets  alchohol bottel sticker  മദ്യക്കുപ്പികളിലെ സ്റ്റിക്കര്‍  കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ
Sticker is a government seal given to liquor purchased from government approved outlets

സ്റ്റിക്കറുകളങ്ങനെ നൈസായി ഒഴിവാക്കണ്ട..സൂക്ഷിച്ചാല്‍ ഉപകരിക്കും..

കോഴിക്കോട്: മദ്യവിൽപന ശാലകളുടെ പരിസരത്ത് മാത്രം കാണാനാകുന്ന ഒരു സ്ഥിരം കാഴ്‌ചയുണ്ട്. സ്റ്റിക്കർ പ്രളയം. ഈ സ്റ്റിക്കര്‍ എല്ലാവര്‍ക്കും ഒരു ബാധ്യതയാണ്. കുപ്പി കൈയിൽ കിട്ടിയാലുടൻ സ്റ്റിക്കർ പറിച്ച് ചുമരിലൊട്ടിക്കും. സ്റ്റിക്കറെങ്ങാനും എവിടെങ്കിലും പറ്റിപ്പിടിച്ചാൽ ഉണ്ടാകുന്ന പല ഭവിഷ്യത്തുകളും ഒഴിവാക്കാനാണിത്.

ആരംഭിച്ചിട്ട് ഒമ്പത് മാസമേ ആയിട്ടുള്ളൂവെങ്കിലും പേരാമ്പ്രയിലുള്ള മദ്യശാലയുടെ പരിസരത്തെല്ലാം സ്റ്റിക്കറുകളുടെ കൊളാഷാണ്. എന്നാല്‍ ഇതങ്ങനെ നിസാരമായി ഒഴിവാക്കേണ്ട ഒരു സാധനമാണോ..? ഒരിക്കലുമല്ല. ഇനി സ്റ്റിക്കര്‍ പറിച്ചുകളയാന്‍ വരട്ടെ...

സർക്കാർ അംഗീകൃത വിൽപന ശാലകളിൽ നിന്ന് വാങ്ങിക്കുന്ന മദ്യത്തിന് നൽകുന്ന സർക്കാർ മുദ്രയാണിത്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എംബ്ളം, എക്സൈസ് കമ്മീഷണറുടെ ഒപ്പ്, കണക്ക് തിട്ടപ്പെടുത്തുന്ന കോഡ് എന്നിവയാണ് ഇതിൽ അടയാളപ്പെടുത്തുന്നത്. മദ്യം കഴിക്കുന്നവർ അതിന്‍റെ ലഹരി മാറി സ്വബോധത്തിൽ എത്തുന്നത് വരെയെങ്കിലും ഈ സ്റ്റിക്കർ സൂക്ഷിക്കണം എന്നാണ് ബെവ്കോ അധികൃതർ പറയുന്നത്. കാരണം മദ്യത്തിൽ മായം കലർന്ന് ജീവൻ നഷ്‌ടപ്പെട്ടാൽ നഷ്‌ടപരിഹാരം വരെ ലഭിക്കാൻ ഈ സ്റ്റിക്കർ ഉപകരിക്കും. അല്ലെങ്കിൽ കഴിച്ചത് വ്യാജമദ്യമായി മുദ്രകുത്തപ്പെടും.

എന്നാൽ പകരം ഒരു സ്റ്റിക്കർ ഒപ്പിച്ചെടുത്താൽ പോരെ എന്ന് ആരെങ്കിലും ചോദിച്ചാൽ, പോരാ..ബെവ്കോ വെയർ ഹൗസിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ കുപ്പിയുടേയും കണക്ക് ഈ സ്റ്റിക്കർ പ്രകാരമാണ്. പതിനായിരം സ്റ്റിക്കർ അടങ്ങുന്ന 10 കെട്ടുകളുടെ ബോക്‌സുകളാണ് സർക്കാർ പ്രസിൽ നിന്ന് സി-ഡിറ്റ് നിരന്തരം അച്ചടിച്ച് കൈമാറുന്നത്. ഈ കണക്കിലാണ് മദ്യവിൽപനയും രേഖപ്പെടുത്തുക. ഇത് കുപ്പിയിലേക്ക് ഒട്ടിക്കാൻ അഞ്ചിലേറെ ജീവനക്കാർ ഓരോ വെയർ ഹൗസിലും നിരന്തരം ജോലി ചെയ്യുന്നുണ്ട് (Kerala Bevco Outlets).

ഒരു സ്റ്റിക്കർ നഷ്‌ടപ്പെട്ടാൽ അത് ക്രിമിനൽ കേസാവും എന്നതുകൊണ്ട് തന്നെ എല്ലാം വളരെ ചിട്ടയിലാണ് നടക്കുന്നത്. ഇനി ഏതെങ്കിലും കുപ്പിയിൻമേൽ രണ്ട് സ്റ്റിക്കർ കണ്ടാൽ അത് മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന മദ്യമാണെന്നും മനസിലാക്കുക. കിട്ടിയപാടെ ഉപേക്ഷിക്കപ്പെടാൻ വേണ്ടി, അല്‍പനേരം പറ്റിപ്പിടിച്ച് കഴിയുന്ന ഈ സ്റ്റിക്കറിനും അതിന്‍റേതായ വിലയുണ്ട്.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.