ETV Bharat / state

100 ദിവസം പിന്നിട്ട് എൻഡോസൾഫാൻ ദുരിത ബാധിതരുടെ സമരം; സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം - STRIKE OF ENDOSULFAN VICTIMS

author img

By ETV Bharat Kerala Team

Published : May 8, 2024, 10:40 PM IST

സർക്കാരിന്‍റെ ഭാഗത്തു നിന്നും നടപടിയില്ല, കാഞ്ഞങ്ങാട് ആർടിഒ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി സമരക്കാര്‍

ENDOSULFAN VICTIMS ISSUE  ENDOSULFAN VICTIMS KASARAGOD  എൻഡോസൾഫാൻ ദുരിത ബാധിതരുടെ സമരം  ENDOSULFAN
STRIKE OF ENDOSULFAN VICTIMS (Source: Etv Bharat Reporter)

എൻഡോസൾഫാൻ ദുരിത ബാധിതരുടെ സമരം (Source: Etv Bharat Reporter)

കാസർകോട് : എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരം നൂറാം ദിവസം പിന്നിടുമ്പോഴും സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെയാണ് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിന് ഇറങ്ങിയത്. നൂറു ദിവസമായിട്ടും സർക്കാരിന്‍റെ ഭാഗത്തു നിന്നും നടപടികൾ ഇല്ലാതായതോടെ കാഞ്ഞങ്ങാട് ആർടിഒ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ഇവർ നടത്തി.

നിരവധിപ്പേർ മാർച്ചിൽ പങ്കെടുത്തു. മാർച്ച്‌ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജനുവരി 30 ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിലാണ് എൻഡോസൾഫാൻ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിന് തുടക്കമിട്ടത്. മാസങ്ങൾ പിന്നിട്ട് ഇന്ന് നൂറാം ദിവസത്തിൽ എത്തിനിൽക്കെ നിവർത്തികെട്ട് വീണ്ടും പ്രതിഷേധത്തിനിറങ്ങുകയായിരുന്നു തങ്ങളെന്ന് ദുരിതബാധിതർ.

പട്ടികയിൽ നിന്നും ഒഴിവാക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കുക, 2011 ഒക്ടോബർ 25 നു ശേഷം ജനിച്ചവർ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടില്ലെന്ന് സർക്കാറിന്‍റെ പുതിയ ഉത്തരവ് പിൻവലിക്കുക, മരുന്നും ചികിത്സയും നൽകുക, സെൽ യോഗം ചേരുക എന്നിവയാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. നീതി ലഭിക്കും വരെ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകാൻ ആണ് തീരുമാനമെന്നും ദുരിതബാധിതർ പറഞ്ഞു.

ALSO READ: എന്‍ഡോസൾഫാൻ പട്ടികയിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണം; അനിശ്ചിതകാല സമരവുമായി ദുരിത ബാധിതര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.