ETV Bharat / state

റിസോര്‍ട്ടുകളുടെ കാലം കഴിഞ്ഞു; ഇടുക്കിയില്‍ ഫാം ടൂറിസത്തിന് പ്രചാരമേറുന്നു - Farm tourism in Idukki

author img

By ETV Bharat Kerala Team

Published : Apr 11, 2024, 10:18 PM IST

IDUKKI TOURISM  SUMMER TOURISM  ഇടുക്കിയില്‍ ഫാം ടൂറിസം  ഇടുക്കി ടൂറിസം
Farm Tourism: A New Trend In The Tourism Industry Of Idukki

ചുരുങ്ങിയ ചെലവില്‍ വിനോദ സഞ്ചാരം നടത്താമെന്നതാണ് ഫാം ടൂറിസത്തിന്‍റെ പ്രത്യേകത. ഫാം ടൂറിസത്തെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ ഇടപെടൽ ആവശ്യമാണെന്നാണ് ഫാമുടമകൾ പറയുന്നത്.

ഇടുക്കിയില്‍ ഫാം ടൂറിസത്തിന് പ്രചാരമേറുന്നു

ഇടുക്കി: ജില്ലയില്‍ ഫാം ടൂറിസത്തിന് പ്രചാരം വര്‍ധിക്കുന്നു. മൂന്നാറിലേക്കുള്‍പ്പെടെ വിനോദ സഞ്ചാരത്തിനായി എത്തുന്നവര്‍ ഫാം ടൂറിസം കൂടുതലായി ഇഷ്‌ടപ്പെട്ട് തുടങ്ങിയതോടെയാണ് ആളുകള്‍ അധികമായി ഫാം ടൂറിസത്തിലേക്ക് തിരിഞ്ഞിട്ടുള്ളത്. ഫാം ടൂറിസത്തെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ കൂടുതല്‍ ഫലവത്തായ പദ്ധതികള്‍ ഒരുങ്ങണമെന്നും ആവശ്യമുയരുന്നു.

റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും താമസിക്കുക മാത്രമായിരുന്നു ഒരു കാലത്ത് ടൂറിസത്തിന്‍റെ പ്രധാന ആകര്‍ഷണീയതയെങ്കില്‍ ഇന്ന് ആ ട്രെന്‍ഡ് തന്നെ മാറിക്കഴിഞ്ഞു. വിനോദ സഞ്ചാരത്തിന് അനന്ത സാധ്യതയുള്ള ഇടുക്കിയില്‍ ഫാം ടൂറിസത്തിന് പ്രചാരമേറുകയാണ്. ഹൈറേഞ്ചിന്‍റെ നയന മനോഹര കാഴ്ച്ചകള്‍ക്കൊപ്പം കൃഷി തോട്ടങ്ങളും കൃഷി രീതികളും പച്ചപ്പ് തിങ്ങിയ കൃഷിയിടങ്ങളിലെ താമസവും നാടന്‍ ഭക്ഷണ രീതികളുമൊക്കെയാണ് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നത്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ചുരുങ്ങിയ ചെലവില്‍ വിനോദ സഞ്ചാരം നടത്തി മടങ്ങാമെന്നതും ഫാം ടൂറിസത്തിന്‍റെ പ്രചാരം വര്‍ധിപ്പിക്കുന്നു.

ഫാം ടൂറിസത്തെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ കൂടുതല്‍ ഫലവത്തായ പദ്ധതികള്‍ ഒരുങ്ങണമെന്ന ആവശ്യമുയരുന്നുണ്ട്. കൃഷിയിടങ്ങളില്‍ ടെന്‍റുകള്‍ തീര്‍ത്തും കുടിലുകള്‍ തീര്‍ത്തും സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നുണ്ട്. വീടുകളുടെ ഒരു ഭാഗം സഞ്ചാരികള്‍ക്ക് നല്‍കുന്നവരുമുണ്ട്.

ചിലര്‍ കൃഷിയിടങ്ങളിലൂടെയുള്ള ജീപ്പ് സവാരിക്കും സൗകര്യമൊരുക്കുന്നു. കാര്‍ഷിക വൃത്തിക്കൊപ്പം ലഭിക്കുന്ന അധികവരുമാനമായാണ് കര്‍ഷകര്‍ ഫാം ടൂറിസത്തെ നോക്കി കാണുന്നത്. വിലയിടിവും ഉത്പാദനക്കുറവും കാര്‍ഷിക മേഖലക്ക് തിരിച്ചടിയാണ്. കൃഷിയിടങ്ങള്‍ തീര്‍ക്കുന്ന സ്വകാര്യതയും പച്ചപ്പും കുളിരും മനോഹാരിതയും കൃത്യമായി വിനിയോഗിച്ചാല്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് ഫാം ടൂറിസത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താം.

Also read: വേനൽ അവധിക്ക് മനം കുളിര്‍പ്പിക്കാന്‍ കെഎസ്‌ആര്‍ടിസി; ബജറ്റ് ഫ്രണ്ട്‌ലി ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.