ETV Bharat / state

നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 10 ഞായർ 2024)

author img

By ETV Bharat Kerala Team

Published : Mar 10, 2024, 7:19 AM IST

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

horoscope  രാശി ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  horoscope Prediction today
Horoscope Prediction Today March 10 2024

തീയതി: 10-03-2024 ഞായര്‍

വര്‍ഷം: ശുഭകൃത്‌ ഉത്തരായനം

മാസം: കുംഭം

തിഥി: അമാവാസി അമാവാസി

നക്ഷത്രം: പൂരുട്ടാതി

അമൃതകാലം: 02:34 PM മുതല്‍ 03:04 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 04:58 PM മുതല്‍ 05:35 PM വരെ

രാഹുകാലം: 05:35 PM മുതല്‍ 06:35 PM വരെ

സൂര്യോദയം: 06:34 AM

സൂര്യാസ്‌തമയം: 06:35 PM

ചിങ്ങം : ചിങ്ങം രാശിക്കാർക്ക്, ബന്ധങ്ങളിലെ സ്നേഹവും ഐക്യവും നിലനിർത്തുന്നത് ഈ ആഴ്‌ച നിർണായകമാണ്. നിങ്ങളുടെ പ്രണയ ശ്രമങ്ങളിൽ ജാഗ്രത പാലിക്കുക. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. ജോലിയിൽ വെല്ലുവിളികൾ ഒരുപാട് വന്നേക്കാം. ബിസിനസുകാർ ലാഭകരമായ കരാറുകൾ നേടിയേക്കാം. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾക്ക് അധ്യാപകരിൽ നിന്ന് പിന്തുണ ലഭിക്കും.

കന്നി : നല്ല വാർത്തകൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സംതൃപ്‌തിയും പ്രകടമാകും. നീണ്ടുനിൽക്കുന്ന പ്രശ്‌നങ്ങൾ പലതും പരിഹരിക്കുന്നതിന് സാധ്യതയുണ്ട്. വീടിന് പുറത്തുള്ള ബിസിനസ് സംരംഭങ്ങൾ ഗുണം ചെയ്യും. പുതിയ അവസരങ്ങൾ തേടുന്നത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിക്കും

തുലാം : തുലാം രാശിയിലുള്ള വ്യക്തികൾക്ക് ഈ ആഴ്‌ച കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. പ്രിയപെട്ടവരുമായി നല്ല സമയങ്ങൾ ചെലവഴിക്കാൻ കഴിയും. കുടുംബത്തോടൊപ്പം നല്ല യാത്രകൾ നടത്താൻ ശ്രമിക്കുക. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വിജയം കാത്തിരിക്കുന്നു. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.

വൃശ്ചികം : വൃശ്ചികം രാശിക്കാർക്ക് മുമ്പത്തെ അപേക്ഷിച്ച് മികച്ച ആഴ്‌ചയാണിത്. നിങ്ങളുടെ പങ്കാളിയുടെ വിജയം കാരണം സാമ്പത്തികപരമായി നേട്ടം കാണുന്നു. വിദ്യാർഥികൾ സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിൽ ജാഗ്രത പുലർത്തണം. പുതിയ ഭൂമിയോ വസ്‌തുവോ വാങ്ങുന്നതിന് അനുകൂല സമയമാണ്. മാറുന്ന കാലാവസ്ഥ കാരണം ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ധനു : ധനു രാശിക്കാർക്ക് പ്രണയവും വാത്സല്യവും നിറഞ്ഞതായിരിക്കും. ജീവിത പങ്കാളിയുമായി നല്ല നിമിഷങ്ങൾക്ക് സമയം കണ്ടെത്തുക. അനാവശ്യ വസ്‌തുക്കൾക്ക് വേണ്ടി അമിതമായി ചെലവഴിക്കുന്നത് സൂക്ഷിക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെല്ലുവിളിയായി തോന്നിയേക്കാം. ഇഷ്‌ട വിഷയം പഠിക്കാനുള്ള അവസരം ലഭ്യമായേക്കാം.

മകരം : ഭാഗ്യം നിങ്ങളെ തേടിയെത്തും. ബിസിനസ് ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിജയം കാത്തിരിക്കുന്നു. തൊഴിലന്വേഷിക്കുന്നവർക്ക് ആകർഷകമായ തൊഴിൽ ഓഫറുകൾ ലഭിച്ചേക്കാം. ജോലി മാറാനുള്ള അവസരം പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്. പണം കടം വാങ്ങുന്നതിനോ കടം കൊടുക്കുന്നതിനോ അനുകൂലമായ സാഹചര്യങ്ങൾ നിലവിലുണ്ട്.

കുംഭം : സാമ്പത്തിക പരമായി ഉയർച്ചകാണുന്നു. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ ജാഗ്രത പാലിക്കുകയും സമഗ്രമായ ഗവേഷണം നടത്തുകയും ചെയ്യുക. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ നിങ്ങളുടെ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുക. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വിജയം കാത്തിരിക്കുന്നു. മുമ്പത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ആരോഗ്യം അനുഭവിക്കും.

മീനം : നിലവിലെ ജീവിത സാഹചര്യങ്ങളിൽ ഒരു പുരോഗതി പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യങ്ങൾ നിലവിലുണ്ട്. വീട്ടിൽ നിന്ന് ദൂരെ ജോലി ചെയ്യുന്നവർക്ക് അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരം വഭിക്കും. കുട്ടികളുടെ ഭാവിയിൽ നിക്ഷേപം നടത്തുന്നതിന് മാതാപിതാക്കൾ മുൻഗണന നൽകും. പുറത്ത് നിന്ന് ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

മേടം : സമ്മിശ്ര ഫലം പ്രതീക്ഷിക്കാം. ബിസിനസ് വിപുലീകരിക്കാൻ ശ്രമിക്കുന്നത് വിജയിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ സ്ഥാനകയറ്റം എന്നിവയ്‌ക്ക് സാധ്യത കാണുന്നു. പ്രണയബന്ധങ്ങളിലെ തെറ്റിദ്ധാരണ പിരിമുറുക്കത്തിലേക്ക് നയിച്ചേക്കാം. വിദ്യാർഥികൾ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉയർന്ന വിജയത്തിലേക്ക് നയിക്കും. വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യങ്ങൾ നിലവിലുണ്ട് ഭൂമിയോ വീടോ വാങ്ങുന്നതിന് ഈ ആഴ്‌ച അനുകൂലമായ സമയമാണ്

ഇടവം : സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ജോലിയിൽ സ്ഥാനക്കയറ്റം നേടാനും സാധ്യത കാണുന്നു. ബിസിനസ് തുടങ്ങാനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ മറ്റ് സഹായം തേടുന്നത് പരിഗണിക്കുക. കോപം നിയന്ത്രിക്കുന്നത് വഴി മറ്റുള്ളവരുമായി നിങ്ങൾക്ക് സുഗമമായി ഇടപെടാൻ സാധിക്കുന്നു. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വിജയം കാത്തിരിക്കുന്നു. ആരോഗ്യത്തിൽ മെച്ചപ്പെടലുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക

മിഥുനം : പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നർക്ക് അനുകൂലമായ സമയമാണ്. നിങ്ങളുടെ ചിന്തകൾ പങ്കാളിയുമായി തുറന്ന് പറയാന്‍ ശ്രമിക്കുക. അവിവാഹിതർ അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തിയേക്കാം. വിവാഹിതർ അവരുടെ വീടുകളിൽ സന്തോഷം അനുഭവിക്കും. വീടിന്‍റെ അറ്റകുറ്റപണികൾക്കായി കാര്യമായ ചെലവുകൾ ഉണ്ടായേക്കാം. പുതിയ ഭൂമി വാങ്ങാൻ പറ്റിയ സമയമാണ്. ആരോഗ്യനിലയിൽ പുരോഗതി പ്രതീക്ഷിക്കുന്നു.

കർക്കടകം : കർക്കിടക രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിവസം പ്രതീക്ഷിക്കാം. ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് മുമ്പോട്ട് പോകാൻ കഴിയും. പുതിയ പ്രണയ ബന്ധങ്ങൾക്ക് സാധ്യതകൾ കാണുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുക. മത്സര പരീക്ഷാർഥികൾ വിജയത്തിനായുള്ള പരിശ്രമം ഊർജിതമാക്കണം. മുടങ്ങിക്കിടക്കുന്ന സർക്കാർ ജോലികൾ പൂർത്തീകരിക്കാൻ സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.