ETV Bharat / state

ഗുരുവായൂർ ക്ഷേത്രത്തില്‍ മാർച്ച് 28 മുതൽ ദർശന സമയം നീട്ടും

author img

By ETV Bharat Kerala Team

Published : Mar 17, 2024, 5:38 PM IST

Guruvayur  Guruvayur temple visiting  Guruvayur temple visting time  Guruvayur Devaswom
Guruvayur temple visiting time extending

അവധിക്കാലമായതിനാല്‍ ഉണ്ടാകുന്ന ഭക്തജനത്തിരക്ക് പരിഗണിച്ചാണ് ദര്‍ശന സമയം നീട്ടുന്നത്

തൃശൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭക്തജന തിരക്ക് പരിഗണിച്ച് ദർശന സമയം ഒരു മണിക്കൂർ നീട്ടും. സ്‌കൂൾ അവധിക്കാലം ആരംഭിക്കുന്ന മാർച്ച് 28 മുതൽ മെയ് 31 വരെ ദർശനസമയം ഒരു മണിക്കൂർ കൂട്ടുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. കൂടുതൽ ഭക്തർക്ക്, സുഗമമായ ക്ഷേത്ര ദർശനം ഒരുക്കുന്നതിനാണ് തീരുമാനമെന്നും ദേവസ്വം ഭരണസമിതി പറഞ്ഞു. തുടർച്ചയായ 64 ദിവസങ്ങളിൽ ഭക്തർക്ക് ക്ഷേത്രർശനത്തിന് ഒരു മണിക്കൂർ അധിക സമയം ലഭിക്കും.

മാർച്ച് 28 മുതൽ മെയ് 31 വരെ ക്ഷേത്ര നട ഉച്ചതിരിഞ്ഞ് 3.30ന് തുറക്കും. മാർച്ച് 30 ശനിയാഴ്‌ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഗുരുവായൂർ ക്ഷേത്രത്തിൽ വി ഐ പി/സ്പെഷ്യൽ ദർശനവും നിയന്ത്രിക്കും. മാർച്ച് 28, 29, 31 തീയതികള്‍ പൊതു അവധി ദിവസങ്ങൾ ആയതിനാൽ മാർച്ച് 30ന് ക്ഷേത്രത്തിൽ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ദർശന ക്രമീകരണം ഏർപ്പെടുത്തിയത്.

Also Read : ശബരിമലയിൽ പൈങ്കുനി ഉത്രം മഹോത്സവത്തിന് കൊടിയേറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.