ETV Bharat / state

ഗുണ്ട ആക്രമണം : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു - gunda gang beating young man

author img

By ETV Bharat Kerala Team

Published : Apr 23, 2024, 3:58 PM IST

കാറിൽ സഞ്ചരിച്ച തൃശ്ശൂർ മണ്ണുത്തി സ്വദേശിയായ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു

GUNDA GANG BEATING YOUNG MAN  GUNDA GANG KINDNAPPING YOUNG MAN  ഗുണ്ടാ ആക്രണം  യുവാവിന് മർദനം
ഗുണ്ടാ ആക്രണം; യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു

പത്തനംതിട്ട : കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത്തിനാണ് (23) മർദനമേറ്റത്. ഇയാൾ സഞ്ചരിച്ച കാറും സംഘം അടിച്ചുതകർത്തു. ഇന്നലെ രാത്രി 10 മണിയോടെ പായിപ്പാട് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ ശേഷം ഇയാളെ അതേ കാറിൽ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ക്രൂര മർദനത്തിന് ശേഷം ശരത്തിനെ ഇന്ന് പുലർച്ചെ ആറുമണിയോടെ കവിയൂർ മാകാട്ടി കവലയിൽ റോഡിൽ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. കാറും അടിച്ചുതകർത്തു. പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ശരത്തിനെ പ്രദേശവാസികൾ ചേർന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തിരുവല്ല പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാനേതാവും സംഘവും ആണ് തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന് ശരത് പറഞ്ഞു. ജെസിബിയുടെ ഡ്രൈവർ ആണ് മർദനമേറ്റ ശരത്. മണ്ണ് മാഫിയകൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

Also Read: ബസിന്‍റെ സമയക്രമം ചോദിക്കാനെത്തിയ ആൾക്ക് മർദനം: കെഎസ്ആർടിസി കൊല്ലം ഡിപ്പോയിലെ ജീവനക്കാരനെതിരെ കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.