ETV Bharat / state

16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; 13 പേര്‍ അറസ്റ്റില്‍

author img

By ETV Bharat Kerala Team

Published : Feb 15, 2024, 9:20 PM IST

Updated : Feb 15, 2024, 10:49 PM IST

പത്തനംതിട്ടയില്‍ കൂട്ടബലാത്സംഗ കേസില്‍ 13 പേര്‍ അറസ്റ്റില്‍. 19 പേര്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍.

Gang Rape Case  Gang Rape Case Arrest  റാന്നി കൂട്ടബലാത്സംഗം  പത്തനംതിട്ട പീഡനക്കേസ്
Gang Rape Case Arrest In Pathanamthitta

ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍

പത്തനംതിട്ട: റാന്നിയില്‍ 16 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ 13 പ്രതികള്‍ അറസ്റ്റിലായെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍. പെണ്‍കുട്ടിയെ ജില്ല ശിശു സംരക്ഷണ ഓഫിസറുടെ മേല്‍നോട്ടത്തില്‍ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിന്‍റെ പുരോഗതി വിലയിരുത്തിയ ശേഷം പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍.

19 പേരാണ് പ്രതി പട്ടികയിലുള്ളത്. ബാക്കി പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയപ്പെട്ട് സൗഹൃദം നടിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വ്യാജ പ്രൊഫൈലുകളാണ് പ്രതികള്‍ ഇതിനായി ഉപയോഗിച്ചതെന്നും കെവി മനോജ്‌ കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് പോക്‌സോ കേസുകളെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കമ്മിഷന്‍റെ മേല്‍നോട്ടത്തില്‍ നടന്ന് വരികയാണ്. അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവര്‍ക്ക് ബോധവത്‌കരണ നല്‍കുന്നുണ്ടെന്നും ഐസിഡിഎസിന്‍റെ നേതൃത്വത്തില്‍ ശിശു സംരക്ഷണ മാപ്പിങ്ങിനും ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷന്‍ അംഗം എന്‍.സുനന്ദ, റാന്നി ഡിവൈഎസ്‌പി ആര്‍.ബിനു, പെരുനാട് ഇന്‍സ്‌പെക്‌ടര്‍ വി.ബിനു അന്വേഷണ ഉദ്യോഗസ്ഥര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Last Updated : Feb 15, 2024, 10:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.