ETV Bharat / state

'വ്യാജ പ്രചരണത്തിന് രണ്ടുകോടി രൂപ നഷ്‌ടപരിഹാരം'; ശോഭ സുരേന്ദ്രനും കെ സുധാകരനുമെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ - EP jayarajan sent legal Notice

author img

By ETV Bharat Kerala Team

Published : Apr 30, 2024, 9:56 PM IST

ശോഭയ്ക്കും നന്ദകുമാറിനും സുധാകരനും ജയരാജന്‍റെ വക്കീല്‍ നോട്ടീസ്. മാപ്പ്‌ പറയാത്ത പക്ഷം, സിവിൽ, ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്ന് ജയരാജന്‍.

EP JAYARAJAN  SOBHA SURENDRAN  DALLAL NANDAKUMAR  SUDHAKARAN
EP Jayarajan sent legal notice to sobha surendran, Sudhakaran, dallal Nandakumar

തിരുവനന്തപുരം: തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ്‌ കൺവീനറും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.

ആരോപണങ്ങൾ പിൻവലിച്ച്‌ ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ്‌ പറയാത്ത പക്ഷം, സിവിൽ, ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. രണ്ടുകോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ. എം രാജഗോപാലൻ നായർ മുഖേന ഇ പി യുടെ നിയമപരമായ നീക്കം.

Also Read: ശോഭ സുരേന്ദ്രൻ തട്ടിപ്പുകാരി'; സിപിഎമ്മിൽ ചേരാന്‍ രണ്ട് തവണ ശ്രമിച്ചതായും ദല്ലാള്‍ നന്ദകുമാര്‍

ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭ സുരേന്ദ്രന്‍റെ വാദം പച്ച നുണയാണെന്നും തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നും വക്കീൽ നോട്ടീസിൽ ഇ പി ജയരാജൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.