ETV Bharat / state

ബാർ കോഴ വിവാദം കത്തവെ എക്‌സൈസ് മന്ത്രി വിദേശത്തേക്ക്; സന്ദര്‍ശനം ഒരാഴ്‌ചത്തേക്ക് - MB Rajesh in Foreign Trip

author img

By ETV Bharat Kerala Team

Published : May 25, 2024, 4:24 PM IST

ഇന്ന് പുലർച്ചെ കുടുംബസമേതം യാത്ര തിരിച്ച മന്ത്രി ജൂൺ 2-ന് തിരിച്ചെത്തും.

EXCISE MINISTER IN AUSTRIA  എം ബി രാജേഷ് ഓസ്ട്രിയ സന്ദർശനം  BAR BRIBERY  എക്‌സൈസ് മന്ത്രി ഓസ്ട്രിയയിൽ
MB Rajesh (ETV Bharat)

തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ പ്രതിപക്ഷം സമരമുഖം തുറന്നപ്പോൾ എക്‌സൈസ് മന്ത്രി എംബി രാജേഷ് ഒരാഴ്‌ചത്തെ സ്വകാര്യ സന്ദർശനത്തിന് വിദേശത്തേക്ക് പോയി. ഇന്ന് പുലർച്ചെ 4-ന് നെടുമ്പാശ്ശേരിയിൽ നിന്നായിരുന്നു മന്ത്രി കുടുംബസമേതം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് തിരിച്ചത്.

അടുത്ത മാസം 2-ന് മന്ത്രി തിരിച്ചെത്തും. ഒരാഴ്‌ചത്തേക്ക് മന്ത്രിയുടെ ഔദ്യോഗിക പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലും ഈ ആഴ്‌ച വിദേശ സന്ദർശനം തീരുമാനിച്ചിരുന്നതാണ്. എന്നാൽ ദിവസങ്ങൾക്കു മുൻപ് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അദ്ദേഹത്തിന്‍റെ യാത്ര ഒഴിവാക്കുകയായിരുന്നു.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബസമേതമുള്ള ഒരാഴ്‌ചത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ആഴ്‌ചയായിരുന്നു തിരികെയെത്തിയത്. സ്വന്തം ചെലവിലായിരുന്നു മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും വിദേശ യാത്രയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.

Also Read : ഉമ്മൻ‌ചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴയുടെ വഴിയേ പിണറായി സർക്കാരും; ഒന്നാം ബാർ കോഴയുടെ നാൾ വഴികളിലൂടെ... - Timeline Of First Bar Bribery Row

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.