ETV Bharat / state

'പൊതുപ്രവർത്തനത്തിലും വ്യക്തിജീവിതത്തിലും ജാഗ്രത വേണം'; ഇപി - ജാവദേക്കർ കൂടിക്കാഴ്‌ചയില്‍ പ്രതികരിച്ച് മന്ത്രി കെ രാജൻ - EP Jayarajan Javadekar Controversy

author img

By ETV Bharat Kerala Team

Published : Apr 29, 2024, 4:10 PM IST

ഇ പി ജയരാജൻ  PRAKASH JAVADEKAR  MINISTER K RAJAN  ഇപി ജാവദേക്കർ കൂടിക്കാഴ്‌ച
Minister k Rajan About EP Jayarajan Javadekar Controversy

സ്വകാര്യം പോലും പറയാൻ പറ്റാത്ത വിധത്തിൽ കാര്യങ്ങൾ മാറുകയാണെന്നും, പൊതുപ്രവർത്തനത്തിലും, വ്യക്തിജീവിതത്തിലും ജന പ്രതിനിധികൾ പല ജാഗ്രതകളും പുലർത്തണമെന്നും മന്ത്രി കെ രാജൻ.

ഇപി - ജാവദേക്കർ കൂടിക്കാഴ്‌ച പ്രതികരണവുമായി മന്ത്രി കെ രാജൻ

തൃശൂർ : എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. ജന പ്രതിനിധികൾ പൊതുപ്രവർത്തനത്തിലും , വ്യക്തിജീവിതത്തിലും പുലർത്തേണ്ട പലവിധ ജാഗ്രതകൾ ഉണ്ടെന്ന് കെ രാജൻ ചൂണ്ടിക്കാട്ടി. സ്വകാര്യം പോലും പറയാൻ പറ്റാത്ത വിധത്തിൽ കാര്യങ്ങൾ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും
കെ രാജൻ പ്രതികരിച്ചു.

എല്ലാം കെട്ടുകഥ: ഈ ആരോപണങ്ങളെല്ലാം തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും ബിജെപി നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രനാണ് ഇതിന്‍റെ പിന്നിൽ പ്രധാനമായും പ്രവർത്തിച്ചതെന്നും ഇ പി പറഞ്ഞിരുന്നു. ശോഭ സുരേന്ദ്രനുമായി താൻ കൂടിക്കാഴ്‌ച നടത്തിയെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.

ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ഇ പി ആവർത്തിച്ച് പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ആസൂത്രിതമായ പദ്ധതിയുണ്ടെന്നും ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ശോഭ സുരേന്ദ്രനെ തനിക്ക് പണ്ടേ ഇഷ്‌ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണെന്നും. എന്തിനാണ് തന്നെപ്പോലുള്ള ഒരാൾ ശോഭ സുരേന്ദ്രനോട് സംസാരിക്കുന്നതെന്നും ഇ പി ജയരാജൻ ചോദിച്ചു. ഉമ്മൻ ചാണ്ടി മരണപ്പെട്ട സമയത്താണ് അവരെ അടുത്തുകാണുന്നത്. അവരോട് ഇതുവരെ ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : 'ശോഭ സുരേന്ദ്രനെ പണ്ടേ ഇഷ്‌ടമല്ല, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ': ഇ പി ജയരാജൻ - EP Against Sobha Surendran

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.