ETV Bharat / state

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം : സമരസമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന് - Protests Over Driving Test Reform

author img

By ETV Bharat Kerala Team

Published : May 13, 2024, 9:57 AM IST

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരമുറകൾ കടുപ്പിച്ച് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമരസമിതി

DRIVING SCHOOL JOINT COMMITTEE  DRIVING TEST REFORM  ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം  ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം
driving test reform (Source: ETV Bharat Network)

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാനുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ നീക്കത്തിനെതിരെ സമരമുറകൾ കടുപ്പിച്ച് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമരസമിതി. ടെസ്റ്റ് തടയുന്നതിനൊപ്പം ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തും. അരലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്താനാണ് സമരസമിതിയുടെ തീരുമാനം.

അതേസമയം മെയ് 4ന് പരിഷ്‌കരണത്തിൽ ഇളവ് വരുത്തി ഗതാഗത വകുപ്പ് പുതിയ സർക്കുലർ ഇറക്കിയതോടെ സിഐടിയു നേതൃത്വം നൽകുന്ന സംഘടന സമരത്തിൽ നിന്നും പിന്മാറിയിട്ടുണ്ട്. സ്‌കൂൾ ഉടമകൾ സമരം ശക്തമാക്കിയതോടെയാണ് ഇളവ് വരുത്തി പുതിയ സർക്കുലർ ഇറക്കാൻ ഗതാഗത വകുപ്പ് നിർബന്ധിതരായത്. ഈ സർക്കുലർ പ്രകാരം ദിവസേനയുള്ള ടെസ്റ്റുകള്‍ 60ല്‍ നിന്ന് 40 ആയി കുറയ്ക്കാ‌നാണ് നിർദേശം.

ഡ്രൈവിങ് സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന, ഡ്രൈവറുടെ അടുത്ത സീറ്റിലിരുന്ന് വാഹനത്തിന്‍റെ ബ്രേക്കും ക്ലച്ചും നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്യുവല്‍ ക്ലച്ച് ആന്‍റ് ബ്രേക്ക് സിസ്റ്റം ഘടിപ്പിച്ച വാഹനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ മാറ്റണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ ഡാഷ് ബോര്‍ഡ് ക്യാമറ, സെന്‍സര്‍ എന്നിവ ഘടിപ്പിക്കാന്‍ മൂന്ന് മാസവും 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം വന്ന വാഹനങ്ങളില്‍ ടെസ്റ്റ് നടത്താന്‍ ആറ് മാസം ഇളവും സർക്കുലറിൽ നിർദേശിക്കുന്നു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ നിലപാട്. വിഷയത്തിൽ തീരുമാനമെടുക്കേണ്ട ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വിദേശത്തുനിന്ന് മെയ് 15നാണ് തിരിച്ചെത്തുക.

ALSO READ: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; നടുറോഡിൽ പായ വിരിച്ചുകിടന്ന് യുവാവിന്‍റെ പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.