ETV Bharat / state

പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ് പ്രചാരണം ചര്‍ച്ചയാകും; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയും ഇന്ന്

author img

By ETV Bharat Kerala Team

Published : Mar 8, 2024, 9:40 AM IST

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗവും തലസ്ഥാനത്ത് ഇന്ന് ചേരും

CPM state secretariat  LDF state committee meeting  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌  എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം
Parliament Election

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗവും തിരുവനന്തപുരത്ത് ഇന്ന് ചേരും. പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ് പ്രചാരണം (Parliament Election Campaign) യോഗത്തിന്‍റെ മുഖ്യ അജണ്ടയാവും. കോണ്‍ഗ്രസ് നേതാവ് പത്മജയുടെ ബിജെപി പ്രവേശനം പ്രചാരണത്തിന്‍റെ പ്രധാന വിഷയമാക്കാനാണ് ആലോചിക്കുന്നത് (CPM State Secretariat And LDF State Committee Meeting Today).

ഇതുമൂലം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇടതുപക്ഷ വിലയിരുത്തല്‍. സാമ്പത്തിക ഉപരോധത്തില്‍ കേന്ദ്രത്തിനെതിരെയുള്ള കേസില്‍ സുപ്രീം കോടതിയില്‍ നിന്നും നേടിയ അനുകൂല സമീപനവും പ്രചരണ ആയുധമാക്കിയേക്കും.

ALSO READ:സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; ലിസ്‌റ്റിൽ ഒരു മന്ത്രിയും മൂന്ന് എംഎൽഎമാരും

സിപിഎം സ്ഥാനാർഥികൾ: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഫെബ്രുവരി 27ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമായിരുന്നു പ്രഖ്യാപനമുണ്ടായത്. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നത്. 15 മണ്ഡലങ്ങളിലേക്കുള്ള സിപിഎം സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത് (CPM Candidates In Lok Sabha Election).

മന്ത്രി കെ രാധാകൃഷ്‌ണൻ, എംഎൽഎമാരായ കെകെ ശൈലജ, എം മുകേഷ്, വി ജോയ്, എന്നിവർ സിപിഎം സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 15 സ്ഥാനാർഥികളും മത്സരിക്കുക അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.