ETV Bharat / state

ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ് തന്നെയെന്ന് ഉറപ്പിച്ച് കോൺഗ്രസ്; രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

author img

By ETV Bharat Kerala Team

Published : Feb 14, 2024, 8:40 PM IST

Updated : Feb 14, 2024, 9:18 PM IST

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് തന്നെ സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ച് കോൺഗ്രസ്

Congress Started Election Activitie  Election Activities In Idukki  ലോക്‌സഭാ തെരഞ്ഞെടുപ്പ്  ഡീൻ കുര്യാക്കോസ്  കോൺഗ്രസ്
സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് തന്നെയെന്ന് ഉറപ്പിച്ച് കോൺഗ്രസ്

സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് തന്നെയെന്ന് ഉറപ്പിച്ച് കോൺഗ്രസ്

ഇടുക്കി: ഡീൻ കുര്യാക്കോസ് തന്നെ സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ച് തെരഞ്ഞെടുപ്പ് ഗോദയിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവും ഇനിയുമായിട്ടില്ലെങ്കിലും പാർലമെന്‍റ് മണ്ഡലത്തിൽ കളം നിറഞ്ഞ പ്രവർത്തനമാണ് ഡീൻ കുര്യാകോസിനായി കോൺഗ്രസ് നേതൃത്വം നടത്തുന്നത്. 20,21 തീയതികളിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റ് നയിക്കുന്ന സമരാഗ്നി ജാഥ ജില്ലയിലൂടെ കടന്നു പോകുന്നതോടുകൂടി പ്രത്യക്ഷ പ്രചരണത്തിലേക്ക് കടക്കുവാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ നീക്കം.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ ഡീൻ കുര്യാക്കോസ് എന്ന് ഉറപ്പിച്ചാണ് കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിട്ടുള്ളത്. ബൂത്ത് തല പ്രവർത്തനങ്ങളും പോഷക സംഘടനകളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിർത്തുക എന്നുള്ള ലക്ഷ്യം തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന് ഉള്ളത്. തോൽവി ഇല്ല എന്നും ഇവർ ഉറപ്പിച്ച് പറയുന്നു.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും നയിക്കുന്ന സമരാഗ്നി ജില്ലയിൽ എത്തുന്നതോടെ തെരഞ്ഞെടുപ്പ് ഗോദയിൽ പ്രത്യക്ഷ പ്രചാരണവുമായി രംഗത്തിറങ്ങുവാനാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമെടുക്കുന്നത് കെപിസിസി സെക്രട്ടറി എം എൻ ഗോപി പറഞ്ഞു. അതേസമയം പാർലമെന്‍റ് മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും ഓടിയെത്തുവാനുള്ള തിരക്കിലാണ് ഡീൻ കുര്യാക്കോസ്

പൂപ്പാറ കുടിയൊഴിപ്പിക്കലിൽ കോടതിയെ സമീപിക്കും; പൂപ്പാറ കുടിയൊഴിപ്പിക്കലിൽ കോടതിയെ സമീപിക്കുമെന്ന് കുര്യാക്കോസ് എം പി. കുടിയിറക്കിയവരുടെ പുനരധിവാസം ഗവൺമെന്‍റ് ഉറപ്പാക്കണമെന്നും മേഖലയിലെ തോട്ടഭൂമി ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മിക്കണമെന്നും എം പി പറഞ്ഞു. നോട്ടീസ് നൽകിയവരെ പുനരധിവസിപ്പിക്കാതെ ഒഴിപ്പിക്കുവാൻ അനുവദിക്കില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

പൂപ്പാറയിൽ കുടിയൊഴിപ്പിച്ചവരെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു എംപി. കുടിയൊഴിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവരുടെ ഉപജീവന മാർഗം നഷ്‌ടമായത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇപ്പോൾ ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയിട്ടുള്ള വീടുകളിൽ താമസിക്കുന്നവരും ദുരിതത്തിലാണ്. പൂപ്പാറ ടൗണിന്‍റെ പകുതി ഭാഗം ഒഴിപ്പിച്ചതിനാൽ ടൗൺ തന്നെ ഇല്ലാതായി. ടൗണിന് ചുറ്റും തോട്ട ഭൂമിയായതിനാൽ ഇനി ടൗൺ വികസനത്തിനുള്ള സാധ്യതയുമില്ല. ഇതിന് പരിഹാരമായി തോട്ട ഭൂമി സർക്കാർ ഏറ്റെടുത്ത് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ടൗൺഷിപ് നിർമ്മിക്കാൻ നടപടി സ്വീകരിക്കണം. ഈ ടൗൺഷിപിലെ വ്യാപാര സ്ഥാപനങ്ങൾ ജീവിതമാർഗം നഷ്‌ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സലി പൂപ്പാറ, കോൺഗ്രസ് ശാന്തൻപാറ മണ്ഡലം പ്രസിഡന്റ് ആർ. വരദരാജൻ, അബി കൂരപ്പിള്ളിൽ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു

Last Updated : Feb 14, 2024, 9:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.