ETV Bharat / state

വന്യജീവി ആക്രമണം; കേന്ദ്ര സഹായമില്ലാതെ നഷ്‌ട പരിഹാരം നല്‍കുന്നു, ഉത്തരവുകള്‍ വേഗത്തിലാക്കുമെന്ന് വനം മന്ത്രി

author img

By ETV Bharat Kerala Team

Published : Jan 31, 2024, 3:34 PM IST

വന്യജീവികളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് കേന്ദ്രത്തിന്‍റെ സഹായമില്ലാതെ തന്നെ സംസ്ഥാനം സഹായമെത്തിക്കുന്നുവെന്നും ഉത്തരവ് ഇറങ്ങാനുള്ള കാലതാമസം പരിഹരിച്ച് വരികയാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍.

Tags: *  Enter here.. wild animal attack  help without union govt  വന്യ ജീവി അക്രമണം  സംസ്ഥാനം സഹായമെത്തിക്കുന്നു
Order time delay can solve shortly: A.K. Saseendran

തിരുവനന്തപുരം: വന്യജീവി അക്രമണത്തിൽ കേന്ദ്ര സഹായമില്ലാതെ തന്നെ നഷ്ടപരിഹാരം നല്‍കുന്നു, ഉത്തരവുകൾ ഇറങ്ങാനുള്ള കാലതാമസം പരിഹരിച്ച് വരികയാണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. വയനാട്ടിലെ കടുവ ആക്രമണത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ സമർപ്പിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി(claim can disperse without Union govt help).

കടുവ അക്രമണത്തിൽ മരിച്ചയാളുടെ കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്നും 184 കടുവകളുള്ള വയനാട്ടിൽ എട്ടു മുതൽ ഒന്‍പത് കടുവകൾ വരെ നാട്ടിലേക്ക് വരുന്നുണ്ടെന്നുമാണ് വനം വകുപ്പിന്‍റെ കണക്കെന്നും, ഉന്നതാധികാര സമിതി രൂപീകരിച്ച് ശാശ്വത പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും സബ്‌മിഷനിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു(Order time delay can solve shortly: A.K. Saseendran). സർക്കാരിന്‍റെ നിറം നോക്കിയല്ല വന്യ മൃഗങ്ങൾ നാട്ടിലേക്ക് വരുന്നത്. കാലഘട്ടം ഉൾപ്പെടുത്തേണ്ട കാര്യമില്ല. ഒരാളും കൊല്ലപ്പെടാൻ പാടില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്.

2017 ലാണ് ശശീന്ദ്രൻ വനം മന്ത്രിയായത്. ജീവന്‍റെ വില തിട്ടപ്പെടുത്താൻ കഴിയില്ല. ഒടുവിൽ മരണപ്പെട്ട പ്രജീഷിന്‍റെ ഒഴികെ ബാക്കിയുള്ളവർക്ക് മുൻ നിശ്ചയിച്ച പ്രകാരം നഷ്ടപരിഹാര തുക നൽകി. നാട്ടിലിറങ്ങുന്ന മൃഗങ്ങളെ പിടികൂടി ജനവാസ മേഖലയ്ക്ക് അകലെയുള്ള വനമേഖലയിൽ കൊണ്ട് തുറന്ന് വിടാനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഉത്തരവുകൾ ഇറങ്ങാനുള്ള കാലതാമസം പരിഹരിക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് കാശൊന്നും ലഭിക്കാതെ തന്നെ സംസ്ഥാനം നഷ്ടപരിഹാരം നൽകുന്നത്. വന്യ ജീവി അക്രമണത്തിൽ അടിയന്തര പരിഹാരത്തിനായി വിദഗ്‌ദ്ധരുടെ ടീം വയനാട്ടിൽ സ്ഥിരമായി തുടരുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.(experts camped at wayanadu)

അതിനിടെ ഇന്നും പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. റബ്ബർ വില 250 രൂപയാക്കുന്നതു സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരുറപ്പും ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. റബ്ബറിൻ്റെ വിലത്തകർച്ച സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സ്വാമിനാഥൻ കമ്മിറ്റി 2006 ൽ നൽകിയ ശുപാർശ പ്രകാരം റബ്ബറിന് കിലോഗ്രാമിന് 300 രൂപ താങ്ങുവില നൽകുക എന്നതാണെന്ന് മോൻസ് ചൂണ്ടിക്കാട്ടി. 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ റബ്ബറിൻ്റെ താങ്ങുവില 150 രൂപയായി പ്രഖ്യാപിച്ചപ്പോൾ കേന്ദ്രം സഹായം നൽകട്ടെ എന്നു പറഞ്ഞ് മാറി നിൽക്കുകയല്ല, 270 കോടി രൂപ കർഷകർക്ക് സഹായമായി നൽകുകയാണ് ചെയ്‌തതെന്നും മോന്‍സ് ജോസഫ് ചൂണ്ടികാട്ടി .

Also Read:'ധനമന്ത്രി ട്രഷറി പൂട്ടി താക്കോല്‍ പോക്കറ്റിലിട്ട് നടക്കുന്നയാള്‍, കേരളം നികുതി വെട്ടിപ്പുക്കാരുടെ പറുദീസ'; വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.