ETV Bharat / state

അരിക്കൊമ്പൻ വിദഗ്‌ധസമിതിയുടെ ശുപാർശകൾ ജനജീവിതത്തെ ബാധിക്കുന്നത്; പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം - CHINNAKKANAL PANCHAYAT PROTEST

author img

By ETV Bharat Kerala Team

Published : May 16, 2024, 9:13 AM IST

Updated : May 16, 2024, 10:14 AM IST

സമിതിയുടെ ശുപാർശകൾ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചിന്നക്കനാൽ, മൂന്നാർ മേഖലയിൽ പ്രതിഷേധം ശക്തമാണ്. റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്.

അരിക്കൊമ്പൻ വിദഗ്‌ധസമിതി ശുപാർശ  ARIKOMBAN EXPERT COMMITTEE REPORT  RESOLUTION PASSED IN CHINNAKKANAL  ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്
Chinnakkanal Grama Panchayat (Source: ETV Bharat Reporter)

അരിക്കൊമ്പൻ വിദഗ്‌ധസമിതിയുടെ ശുപാർശകൾക്കെതിരെ ഗ്രാമപഞ്ചായത്ത്ചിന്നക്കനാൽ (Source: ETV Bharat Reporter)

ഇടുക്കി: അരിക്കൊമ്പൻ വിദഗ്‌ധസമിതി റിപ്പോർട്ടിനെതിരെ ചിന്നക്കനാൽ, മൂന്നാർ മേഖലകളിൽ പ്രതിഷേധം ശക്തമാകുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോർട്ടിനെതിരെ പഞ്ചായത്ത് ഹൈക്കോടതിയെയും സമീപിക്കും.

അരിക്കൊമ്പനെ ചിന്നക്കനാലിൽ മാറ്റുന്നതിനൊപ്പം മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാനും സമിതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് വിദഗ്‌ധ സമിതി ശുപാർശകൾ നൽകിയിരുന്നു. എന്നാൽ ഇത് ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ശുപാർശകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടത്.

കാട്ടാനകളുടെ സുഗമമായ സഞ്ചാരത്തിനായി ആനയിറങ്കൽ മുതൽ ഓൾഡ് ദേവികുളം വരെ ഇടനാഴിയുണ്ടാക്കണമെന്നാണ് പ്രധാന ശുപാർശ. 301, 80 ഏക്കർ എന്നീ ആദിവാസി കോളിനകളിലുള്ളവരെ സ്വമേധയ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയെടുക്കണം. ഇതോടൊപ്പം കൊളുക്കുമലക്കുൾപ്പെടെയുള്ള ജീപ്പ് സവാരികൾക്കും രാത്രി യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്നും ശുപാർശയിൽ പറയുന്നു.

ചിന്നക്കനാൽ, ശാന്തൻപാറ, ദേവികുളം പഞ്ചായത്തുകളിലാണ് പ്രതിഷേധം. ഇതിന്‍റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. സർവകക്ഷി യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾ നടത്താനും നിയമ പോരാട്ടം തുടരാനും തീരുമാനിച്ചു. ജനങ്ങളെ നേരിൽ കാണുകയോ അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയോ ചെയ്യാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. ചിന്നക്കനാൽ പഞ്ചായത്ത് വനം ആക്കി മാറ്റുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണ് റിപ്പോർട്ടെന്നാണ് പ്രധാന ആരോപണം.

Also Read: അരികൊമ്പനെ കാടുകടത്തിയതിൽ പ്രയോജനമില്ല': വിദഗ്‌ധ സമിതി നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് ആനപ്രേമികൾ

Last Updated : May 16, 2024, 10:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.