ETV Bharat / state

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം : തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് എം രാധാകൃഷ്‌ണനെ പ്രതി ചേര്‍ത്തു

author img

By ETV Bharat Kerala Team

Published : Mar 5, 2024, 9:59 AM IST

press club president radhakrishnan  sexual assault on woman  യുവതിയോട് അപമര്യാദയായി പെരുമാറി  തിരുവനന്തപുരം പ്രസ്ക്ലബ്  പ്രസ്ക്ലബ് പ്രസിഡന്‍റ്‌ പ്രതി
press club president

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പ്രസ് ക്ലബ് പ്രസിഡന്‍റ്‌ എം രാധാകൃഷ്‌ണനെതിരെ കേസ്

തിരുവനന്തപുരം : യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് എം രാധാകൃഷ്‌ണനെ പ്രതി ചേര്‍ത്തു. കഴിഞ്ഞ മാസം മൂന്നിനായിരുന്നു പരാതിക്ക് ആസ്‌പദമായ സംഭവം. വാഹനത്തില്‍ പിന്തുടര്‍ന്ന ശേഷം അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി (Case Against M Radhakrishnan).

എന്നാല്‍ സംഭവത്തില്‍ പൊലീസ് എം. രാധാകൃഷ്‌ണനെ ആദ്യം പ്രതി ചേര്‍ത്തിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷം ഇയാളെ പ്രതി ചേര്‍ത്ത് കന്‍റോണ്‍മെന്‍റ്‌ പൊലീസ് ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നൽകുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 (എ), 509, 294(ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റിപ്പോര്‍ട്ട് നൽകിയത്. പരാതിക്കാരി കോടതിയില്‍ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. നിലവില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ ഇരുചക്ര വാഹനത്തില്‍ യുവതിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുന്‍പ് നോട്ടിസ് നൽകിയതിനെ തുടര്‍ന്ന് കന്‍റോണ്‍മെന്‍റ്‌ പൊലീസ് സ്‌റ്റേഷനിലെത്തിയ രാധാകൃഷ്‌ണനെ പരാതിക്കാരി തിരിച്ചറിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.