ETV Bharat / state

ബജറ്റ് ടൂറിസം സെല്‍ ഔദ്യോഗിക വാട്‍സ്‌ആപ്പ് ഗ്രൂപ്പ്, മുഴുവന്‍ യൂണിറ്റുകളിലും വേണം; കെഎസ്‌ആര്‍ടിസിയ്‌ക്ക് സംസ്ഥാന കോര്‍ഡിനേറ്ററുടെ നിര്‍ദേശം - BUDGET TOURISM CELL WHATSAPP GROUP

author img

By ETV Bharat Kerala Team

Published : May 15, 2024, 10:59 AM IST

ഇന്ന് വൈകിട്ട് 5 മണിക്ക് മുൻപ് പൂർത്തീകരിക്കാനാണ് ഉത്തരവ്.

KSRTC  BUDGET TOURISM CELL  WHATSAPP GROUP OF BUDGET TOURISM
All units in KSRTC should start a budget tourism cell official whatsapp group, says tourism cell state coordinator (Source : Etv Bharat Reporter)

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിലും ബജറ്റ് ടൂറിസം സെല്ലിൻ്റെ ഔദ്യോഗിക വാട്‍സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കണമെന്ന് നിർദേശം. ബജറ്റ് ടൂറിസം സെൽ സംസ്ഥാന കോര്‍ഡിനേറ്ററാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. യൂണിറ്റുകളിൽ നടക്കുന്ന ബജറ്റ് ടൂറിസം സെല്ലിൻ്റെ പ്രവർത്തനങ്ങളും ടൂർ പാക്കേജ് വിവരങ്ങളും പാലിക്കേണ്ട ഉത്തരവുകളും യൂണിറ്റുകളിൽ ഉള്ളവർക്ക് അറിയില്ലെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

നിർദേശങ്ങൾ ഇങ്ങനെ:

  • നിലവിൽ ബജറ്റ് ടൂറിസം സെല്ലിനായി ആരംഭിച്ചിട്ടുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പ് യൂണിറ്റിൻ്റെ ഔദ്യോഗിക ഗ്രൂപ്പായി മാറ്റണം.
  • ഗ്രൂപ്പിൻ്റെ പേര് എല്ലാ യൂണിറ്റിലും നൽകണം
    (ഉദാ: കൊല്ലം ബിറ്റിസി ഒഫിഷ്യൽ)
  • ഡിറ്റിഒ/എറ്റിഒ, ഡിഇ/എഡിഇ/സിഎം, സൂപ്രണ്ട്, അക്കൗണ്ടൻ്റ്, ജിസിഐ/ഐസി, എച്ച്‌വിഎസ്/വിഎസ്, ബിറ്റിസി യൂണിറ്റ് കോർഡിനേറ്റേഴ്‌സ്, ജില്ല കോർഡിനേറ്റർ എന്നിവരെ ഗ്രൂപ്പിൽ ചേർത്ത് അഡ്‌മിനാക്കണം
  • നിലവിൽ ബജറ്റ് ടൂറിസം സെല്ലിൻ്റെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഇല്ലാത്ത യൂണിറ്റുകളിൽ പുതിയത് ആരംഭിക്കണം.

നിർദേശങ്ങൾ ഇന്ന് വൈകിട്ട് (മെയ്‌ 15) 5 മണിക്ക് മുൻപ് പൂർത്തീകരിക്കണം. അതാത് സോണൽ കോര്‍ഡിനേറ്റർമാർ ഇതിൻ്റെ മേൽനോട്ടം വഹിക്കണമെന്ന നിർദേശമുണ്ട്.

Also Read : സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ നീങ്ങിയിട്ട് നാല് ദിവസം; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള ഫയലും ചുവപ്പ് നാടയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.