ETV Bharat / state

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി നിർദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ - biggining of new financial year

author img

By ETV Bharat Kerala Team

Published : Apr 1, 2024, 10:07 AM IST

ഇന്ന് മുതൽ കോടതി ഫീസുകൾ ഉയരും. ഭൂമി പണയപ്പെടുത്തി വായ്‌പ എടുക്കുന്നതിനും ചിലവ് വർധിക്കും.

Etv Bharat
Etv Bharat

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാർ പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി നിർദേശങ്ങൾ ഇന്ന് (1-04-2024) മുതൽ പ്രാബല്യത്തിൽ വരും. നികുതി, ഫീസ് വർധനയും ഇളവുകളുമാണ് പ്രാബല്യത്തിൽ വരിക.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

  • കോടതി ഫീസുകൾ ഇന്ന് മുതൽ ഉയരും.
  • ഭൂമി പണയം വെച്ച് വായ്‌പ എടുക്കുന്നതിനും ചിലവ് കൂടും.
  • സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ വർധനവ് ഇന്ന് മുതൽ നിലവിൽ വരും.
  • ചെക്ക് കേസിനും വിവാഹ മോചന കേസിനും ഇനി മുതൽ ഫീസ് കൂടും.
  • റബറിന്‍റെ താങ്ങുവില 170 രൂപയിൽ നിന്ന് 180 രൂപയാകും.
  • സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും രണ്ട് ശതമാനം വർധനവും ഇന്ന് മുതൽ പ്രാബല്യത്തിലാകും.
  • പാട്ടക്കരാറിന് ഇന്ന് മുതൽ ന്യായവില അനുസരിച്ച് സ്‌റ്റാംപ് ഡ്യൂട്ടി നൽകണം.
  • ടൂറിസ്‌റ്റ് ബസ് നികുതി കുറയും.
  • ഓൾ ഇന്ത്യ ടൂറിസ്‌റ്റ് ബസുകളുടെ മൂന്നുമാസ രജിസ്‌ട്രേഷൻ ഫീസിൽ 750 മുതൽ 1000 രൂപ വരെയാണ് കുറയും.
  • പന്നിയങ്കരയിൽ അർധരാത്രി മുതൽ ടോൾ നിരക്ക് കൂടി.
  • സോളാർ ഉൾപ്പെടെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവർ നൽകേണ്ട ഡ്യൂട്ടി യൂണിറ്റിന് 1.2 പൈസയിൽ നിന്ന് 15 പൈസയായി ഉയരും.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.