ETV Bharat / state

തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലറില്‍ ഉടമയുടെ അഴുകിയ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി - BEAUTY PARLOR OWNER FOUND DEAD

author img

By ETV Bharat Kerala Team

Published : May 17, 2024, 7:37 PM IST

ബ്യൂട്ടി പാര്‍ലറിനുള്ളില്‍ ഉടമയായ സ്‌ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ. മൃതദേഹത്തിന് രണ്ടാഴ്‌ചയോളം  പഴക്കമുണ്ടെന്ന് തമ്പാനൂർ പൊലീസ്

BODY OF BEAUTY PARLOR OWNER  BODY FOUND INSIDE THE BUILDING  FOUND DEAD IN THYCAUD  ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ മൃതദേഹം
മരിച്ച ഷീല (Source: Etv Bharat Reporter)

തിരുവനന്തപുരം: തൈക്കാട് കെട്ടിടത്തിനുള്ളിൽ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. തൈക്കാട് നാച്ചുറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല (55) യുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.

ഇതേ കെട്ടിടത്തിൽ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്‍ററിലെ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വമിക്കുന്നതായി കെട്ടിട ഉടമയെ വിവരം അറിയിച്ചിരുന്നു. കണ്ണേറ്റുമുക്ക് സ്വദേശിയായ ഷാജിയാണ് കെട്ടിടയുടമ. ഇയാൾ സ്ഥലത്തെത്തി മൃതദേഹം കണ്ടതിനെ തുടർന്ന് ഉടൻ തമ്പാനൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ തമ്പാനൂർ പൊലീസ് സംഘം പൂട്ടിയിരുന്ന വാതില്‍ തകര്‍ത്താണ് അകത്തു പ്രവേശിച്ചത്. ശാരീരിക അവശതകളുള്ള ആളായിരുന്നു മരിച്ച ഷീലയെന്ന് പൊലീസ് പറഞ്ഞു. ഷീലയുടെ ബന്ധുക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മൃദേഹം കണ്ടെത്തിയ കെട്ടിടത്തിൽ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ സ്ഥാപനം നടത്തി വരികയായിരുന്നു. നാളുകളായി ഷീലയെ അധികം പുറത്ത് കാണാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Also Read: എകെ ബാലന്‍റെ മുൻ അസി.പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.