ETV Bharat / state

ബാര്‍ കോഴ വിവാദം: ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്, ആദായ നികുതി വകുപ്പും പരിശോധന ആരംഭിച്ചു - BAR BRIBE CASE IVESTIGATION STARTED

author img

By ETV Bharat Kerala Team

Published : May 26, 2024, 12:55 PM IST

ബാർ കോഴ വിവാദം അന്വേഷിക്കുന്ന സംഘം നാളെ ഇടുക്കിയില്‍ എത്തും. ബാറുടമകളുടെ സംഘടന ഇടുക്കി ജില്ല പ്രസിഡന്‍റ്  അനിമോനിൽ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ആദായനികുതി വകുപ്പും പരിശോധന ആരംഭിച്ചിട്ടുണ്ട്.

BAR BRIBE ALLEGATION  CRIME BRANCH STARTED INVESTIGATION  ബാർ കോഴ വിവാദം അന്വേഷണം  ബാറുടമകളുടെ സംഘടന അനിമോൻ
ബാറുടമകളുടെ സംഘടന ഇടുക്കി ജില്ലാ പ്രസിഡന്‍റ്  അനിമോന്‍ (ETV Bharat)

ഇടുക്കി : ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ ഇടുക്കിയിലെത്തും. യോഗത്തിൽ പങ്കെടുത്ത എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. ബാറുടമകളുടെ സംഘടന ഇടുക്കി ജില്ല പ്രസിഡന്‍റ് അനിമോനിൽ നിന്ന് മൊഴിയെടുക്കാനുള്ള നീക്കവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. അനിമോൻ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. യോഗത്തിന്‍റെ മിനിറ്റ്സും മറ്റ് വിവരങ്ങളും യോഗം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും.

ഇതിനിടെ സംഭവത്തിൽ ആദായനികുതി വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. പണപ്പിരിവിനെ കുറിച്ചാണ് പ്രധാനമായും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഇന്നലെ ബാര്‍ ഉടമകളുടെ സംഘടന നേതാവ് അനിമോൻ ആരോപണത്തിൽ മലക്കംമറിഞ്ഞിരുന്നു. സംഘടനയ്ക്ക് കെട്ടിടം വാങ്ങാന്‍ വേണ്ടിയാണ് പണം പിരിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്.

വാട്‌സ്‌ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റിന്‍റെ വാദം ആവർത്തിക്കുന്നതാണ് അനിമോന്‍റെ പുതിയ വിശദീകരണം. നേതൃത്വവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ള വിശദീകരണം എന്നാണ് സൂചന.

ഓഡിയോ എൽഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കി. രണ്ട് ദിവസമായി ഓഫ് ആയിരുന്ന മൊബൈൽ ഫോൺ ഇന്നലെ മുതല്‍ ഓൺ ചെയ്‌തിട്ടുണ്ട്.

ALSO READ: കെഎസ്‌യു ക്യാമ്പില്‍ കൂട്ടത്തല്ല്; വാക്ക് തര്‍ക്കം കലാശിച്ചത് ഏറ്റുമുട്ടലില്‍, അന്വേഷണ കമ്മിഷനെ നിയോഗിച്ച് കെപിസിസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.