ETV Bharat / state

കേന്ദ്രം ഭരിക്കുന്നവർ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

author img

By ETV Bharat Kerala Team

Published : Feb 18, 2024, 9:41 PM IST

Updated : Feb 18, 2024, 10:51 PM IST

ECM Pinarayi Vijayan  central goverment  ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം  Prime Minister Narendra Modi  മുജാഹിദ് സംസ്ഥാന സമ്മേളനം
Attempts are being made to turn India into a religious nation: Kerala CM

മതസ്ഥാപനങ്ങളും ഭരണകൂടവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

മലപ്പുറം: ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മതസ്ഥാപനങ്ങളും ഭരണകൂടവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദവിയിൽ ഇരിക്കുന്നവർ മതപരമായ ചടങ്ങുകളിൽ പുരോഹിത സ്ഥാനം വഹിക്കുന്നവരായി മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ മോദിയുടെ പേരെടുത്തു പറയാതെ പിണറായി പരിഹസിച്ചു. കഴിഞ്ഞ മാസം നടന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പുരോഹിത സ്ഥാനം വഹിച്ചത് നരേന്ദ്ര മോദിയായിരുന്നു. ഈ സാഹചര്യത്തെ ഉദ്ദരിച്ചാണ് പിണറായി വിജയൻ മോദിയെ വിമർശിച്ചത്.

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് വലിയ ആശങ്ക ഉളവാക്കുന്നു. കേരളത്തിലെ ചില നേതാക്കളും ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് വളെരയധികം ദയനീയമാണ്. ന്യൂന പക്ഷത്തിനായുള്ള പദ്ധതികൾ അട്ടിമറക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ നടന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളന സമാപന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated :Feb 18, 2024, 10:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.